»   » പ്രിയമാനസം , 22 വര്‍ഷത്തിനു ശേഷം ഒരു സംസ്‌കൃത സിനിമ

പ്രിയമാനസം , 22 വര്‍ഷത്തിനു ശേഷം ഒരു സംസ്‌കൃത സിനിമ

Posted By:
Subscribe to Filmibeat Malayalam

നളചരിതം എഴുതിയ ഉണ്ണായി വാര്യരുടെ ജീവിതം സെല്ലുലോയ്ഡിലേക്ക്. ചിത്രത്തിന് പ്രിയമാനസം എന്നാണു പേരിട്ടിരിക്കുന്നത്. ഒറ്റമന്ദാരത്തിനു ശേഷം വിനോദ് മങ്കരയാണ് ഉണ്ണായിയുടെ ജീവിതകഥയുമായി എത്തുന്നത്.

ചിത്രം ഒരുക്കുന്നത് സംസ്‌കൃതത്തിലാണ്. 22 വര്‍ഷത്തിനു ശേഷമാണ് ഒരു സംസ്‌കൃത ചിത്രം ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്നത്. ജി.വി അയ്യര്‍ മാത്രമാണ് ഇതിനുമുന്‍പ് സംസ്‌കൃത സിനിമ നിര്‍മിച്ചിട്ടുള്ളത്.

priyamanasam

രാജേഷ് ഹെബ്ബാറാണ് ഉണ്ണായിവാര്യരെ അവതരിപ്പിക്കുക. പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകിയും കന്നഡ അഭിനേത്രിയുമായ പ്രതീക്ഷാ കാശിയാണ് നായിക. ഭരതനാട്യം നര്‍ത്തകി മീരാ ശ്രീനാരായണന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പ്രിയമാനസത്തിന്റെ രചനയും വിനോദ് മങ്കര തന്നെയാണ് നിര്‍വഹിക്കുന്നത്. ബേബി മാത്യു സോമതീരമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പാലക്കാട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംങ് നടന്നത്

English summary
After 'Ottamandaram', award winning director Vinod Mankara is getting ready with a Sanskrit project
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam