»   »  പുതിയ ചിത്രത്തിലെ റോളില്‍ ത്രില്ലടിച്ച് പ്രിയാമണി!

പുതിയ ചിത്രത്തിലെ റോളില്‍ ത്രില്ലടിച്ച് പ്രിയാമണി!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ ഒട്ടേറെ നല്ല കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ നടിയാണ് പ്രിയാമണി. മലയാളത്തിലും തെലുങ്കിലു തമിഴിലും ബോളിവുഡിലും വരെ നടി തന്റെ സാന്നിദ്യമറിയിച്ചു കഴിഞ്ഞതാണ്.

പരുത്തിവീരന്‍ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡു നേടിയ പ്രിയാമണിയ്ക്ക് പിന്നീട് മലയാളത്തിലും തമിഴിലും ,കന്നടയിലുമായി ഒട്ടേറെ അവസരങ്ങളാണ് ലഭിച്ചത്. കന്നഡ ചിത്രം ദാന കായേനുവിലെ റോളില്‍ ത്രില്ലടിച്ചിരിക്കുകയാണ് നടി.

Read more: ജോണ്‍ എബ്രഹാം മലയാളത്തില്‍! പ്രേമവും ഒപ്പവും കാണാനായില്ലെന്ന് നടന്‍..

പ്രിയാമണി

തമിഴ് ചിത്രം കംഗലാല്‍ കൈതുവാണ് പ്രിയാ മണിയുടെ ആദ്യ ചിത്രം. പിന്നീട് തെലുങ്കിലും മലയാളത്തിലുമായി ഒട്ടേറേ ചിത്രങ്ങള്‍ ചെയ്തു.

മലയാളത്തിലെ ആദ്യ ചിത്രം

വിനയന്‍ സംവിധാനം ചെയ്ത സത്യമാണ് പ്രിയമണിയുടെ ആദ്യ മലയാള ചിത്രം. പിന്നീട് തിരക്കഥ, ഗ്രാന്‍ഡ് മാസ്റ്റര്‍, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, പുതിയ മുഖം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായികയാവാനുള്ള അവസരം പ്രിയാമണിക്കു ലഭിച്ചു.

പരുത്തിവീരനില്‍ ദേശീയ അവാര്‍ഡ്

2007 ല്‍ പുറത്തിറങ്ങിയ അമീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്ത പരുത്തി വീരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2007 ല്‍ പ്രിയാമണിയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

പുതിയ കന്നട ചിത്രം

കന്നട സംവിധായകന്‍ യോഗരാജ് ഭട്ടിന്റെ ദാന കായോനു എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ പ്രിയാ മണി. ദുനിയാ വിജയ് ആണ് നായകന്‍. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. ഗ്രാമത്തിലെ ഒരു പെണ്‍കുട്ടി പോലീസ് ഓഫീസറാവാന്‍ ആഗ്രഹിക്കുന്നതും അതിനിടയില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെയുമാണ് ചിത്രം നീങ്ങുന്നത്.

പ്രിയാമണി പറയുന്നത്

കന്നടയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു വേഷം ചെയ്യുന്നതെന്നും സംവിധായകന്‍ യോഗരാജ് കഥയുമായി തന്നെ സമീപിച്ചപ്പോള്‍ വളരെയധികം സന്തോഷം തോന്നിയെന്നും നടി പറയുന്നു. നോര്‍ത്ത് കര്‍ണ്ണാടകയിലെ ഗംഗാവതിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്.

English summary
priyamani acting in a village girl role in kannada movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam