»   » പ്രിയാമണി പറഞ്ഞ വാക്ക് പാലിച്ചു, 'ആഷിഖ് വന്ന ദിവസം' പ്രിയ തിരിച്ചു വരും

പ്രിയാമണി പറഞ്ഞ വാക്ക് പാലിച്ചു, 'ആഷിഖ് വന്ന ദിവസം' പ്രിയ തിരിച്ചു വരും

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹ ശേഷം അഭിനയം നിര്‍ത്തില്ല എന്ന് പ്രിയാമണി വാക്ക് തന്നതാണ്. ഒരു നടി എന്ന നിലയില്‍ തന്നെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആളാണ് ഭര്‍ത്താവ് മുസ്തഫ രാജ് എന്നും, വിവാഹ തിരക്കുകള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം സിനിമയില്‍ തിരിച്ചെത്തും എന്നും പ്രിയ പറഞ്ഞിരുന്നു. ആ വാക്ക് പ്രിയാമണി പാലിച്ചു.

കല്യാണം സിംപിളായിരുന്നു, റിസപ്ഷന് പ്രിയാമണി 'ഗ്ലാമര്‍ ആന്റ് ഹോട്ട്' സുന്ദരിയായിരുന്നു.. ചിത്രങ്ങള്‍

വിവാഹ ശേഷം അഭിനയം നിര്‍ത്തുന്ന നായികമാര്‍ ഇപ്പോള്‍ കുറവാണ്. അവരുടെ കൂട്ടത്തിലേക്ക് ഇതാ പ്രിയാമണിയും. കൃഷ് കൈമള്‍ സംവിധാനം ചെയ്യുന്ന ആഷിഖ് വന്ന ദിവസം എന്ന ചിത്രത്തിലൂടെയാണ് പ്രിയ തിരിച്ചെത്തുന്നത്. കൃഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രാഹണവും.

priyamani

പ്രിയാമണിയ്‌ക്കൊപ്പം നാസര്‍ ലത്തീഫ്, ബേബി പിയ, കാഞ്ചാനാമ്മ, കലാശാല ബാബു, ഇര്‍ഷാദ്, കലാഭവന്‍ ഹനീഫ്, മാസ്റ്റര്‍ ധുപത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നാസര്‍ ലത്തീഫ് നിര്‍മിയ്ക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് മാത്യു പുള്ളിക്കലാണ്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 23 ന് ബാംഗ്ലൂരില്‍ വച്ചാണ് പ്രിയാമണിയുടെയും മുസ്തഫ രാജിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഡി ഫോര്‍ ഡാന്‍സില്‍ വിധികര്‍ത്താവായി പ്രിയ തിരിച്ചെത്തിയിരുന്നു.

English summary
Actress Priyamni is making comeback to Malayalam cinema after a hiatus through the film Ashiq Vanna Divasam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam