»   » കല്യാണം സിംപിളായിരുന്നു, റിസപ്ഷന് പ്രിയാമണി 'ഗ്ലാമര്‍ ആന്റ് ഹോട്ട്' സുന്ദരിയായിരുന്നു.. ചിത്രങ്ങള്‍

കല്യാണം സിംപിളായിരുന്നു, റിസപ്ഷന് പ്രിയാമണി 'ഗ്ലാമര്‍ ആന്റ് ഹോട്ട്' സുന്ദരിയായിരുന്നു.. ചിത്രങ്ങള്‍

Posted By: Rohini
Subscribe to Filmibeat Malayalam

വളരെ ലളിതമായിരുന്നു പ്രിയാമണിയുടെയും മുസ്തഫരാജിന്റെയും വിവാഹം. ആടയാഭരണങ്ങളൊന്നും അധികം അണിയാതെ ബാംഗ്ലൂരിലെ ഒരു രജിസ്റ്റര്‍ ഓഫീസില്‍ വച്ച് പ്രിയാമണി മുസ്തഫ രാജിന് സ്വന്തമായി. വളരെ ആര്‍ഭാടമായി ജീവിയ്ക്കുന്ന പ്രിയാമണിയുടെ വിവാഹ വേഷം കണ്ട് ആരാധകര്‍ ഒന്ന് അമ്പരന്നിരുന്നു. എന്നാല്‍ റിസപ്ഷന് പ്രിയ എല്ലാ കുറവുകളും പരിഹരിച്ചു.

സിംപിള്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല, പ്രിയാമണിയുടെ വിവാഹഫോട്ടോ കാണൂ

റിസപ്ഷന് ഗ്ലാമര്‍ ആന്റ് ഹോട്ട് ലുക്കിയാണ് പ്രിയ വിവാഹ സത്കാരത്തിന് അണിഞ്ഞൊരുങ്ങിയത്. ബോളിവുഡ് - മോളിവുഡ്, ടോളിവുഡ്, കോളിവുഡ്, സാന്റവുഡ് താരങ്ങള്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്തു. മുസ്തഫ രാജിന്റെ പരിചയത്തിലുള്ള ബിസിനസ് - രാഷ്ട്രീയ പ്രമുഖരും വിവാഹ സത്കാരത്തിന് എത്തിയിരുന്നു. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

പ്രിയയുടെ വേഷം

നീലനിറത്തിലുള്ള ഗൗണായിരുന്നു പ്രിയാമണിയുടെ വേഷം. ഡയമണ്ടിന്റെ മാലയും കമ്മലും അല്ലാതെ വലിയ ആര്‍ഭാടങ്ങളൊന്നുമില്ല.. ഒറ്റ നോട്ടത്തില്‍ സിംപിള്‍ ആന്റ് ബ്യൂട്ടി. പൂര്‍ണിമയാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്.

മുസ്തഫയുടെ വേഷം

കറുത്ത നിറത്തിലുള്ള കോട്ടു സ്യൂട്ടുമാണ് മുസ്തഫ രാജ് ധരിച്ചത്. കരിനീല നിറത്തിലുള്ള പ്രിയയുടെ വേഷവുമായി യോജിക്കുന്നതായിരുന്നു മുസ്തഫയുടെ വേഷവും

ഡി ഫോര്‍ ഡാന്‍സ് ടീം

പ്രിയാമണിയെ കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത് ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയാണ്. ഷോയിലെ അവതാരകരായിരുന്നു ആദില്‍ എബ്രഹാമും പേളി മാണിയും വിധികര്‍ത്താക്കളിലൊരാളായ നീരജ് ബവ്‌ലേച്ചയും

ഭാവന വന്നു

പ്രിയാമണിയുടെ സിനിമാ സുഹൃത്തുക്കളിലൊരാളായ ഭാവനയും ബാംഗ്ലൂരില്‍ വച്ച് നടന്ന റിസപ്ഷനില്‍ പങ്കെടുത്തു.

മമ്മൂട്ടിയുടെ നായിക

ബോളിവുഡിന്റെ സാന്നിധ്യവും പ്രിയാമണിയുടെ വിവാഹ സത്കാരത്തിലുണ്ടായിരുന്നു. വൈറ്റ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ബോളിവുഡ് താരം ഹുമ ഖുറേഷി വന്നപ്പോള്‍.

കല്യാണ വേഷം

ഇതാണ് പ്രിയാമണിയുടെ കല്യാണ വേഷം. വളരെ ലളിതമായി, ഹിന്ദുവധുവായിട്ട് തന്നെയാണ് പ്രിയ അണിഞ്ഞൊരുങ്ങിയത്. രണ്ട് മതത്തില്‍ പെട്ട വിവാഹമായതിനാലാണ് വിവാഹം രജിസ്റ്റര്‍ ഓഫീസില്‍ വച്ച് നടത്തിയത് എന്നാണ് പ്രിയ പറഞ്ഞത്.

English summary
Priyamani-Mustafa wedding reception: Bhavana, Adil and other stars attend

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam