»   » അനില്‍ ദാസിന്റെ ട്രൂ സ്റ്റോറിയില്‍ പ്രിയാമണി

അനില്‍ ദാസിന്റെ ട്രൂ സ്റ്റോറിയില്‍ പ്രിയാമണി

Posted By:
Subscribe to Filmibeat Malayalam

നടി പ്രിയാമണി മലയാളത്തില്‍ അഭിനയിച്ച ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം ബി ഉണ്ണികൃഷ്ണന്റെ ഗ്രാന്റ് മാസ്റ്ററായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നായകകഥാപാത്രത്തില്‍ നിന്നും വിവാഹമോചനം നേടിയ സ്ത്രീയായിട്ടായിരുന്നു പ്രിയാമണി അഭിനയിച്ചത്. ഈ ചിത്രം കഴിഞ്ഞതിന് ശേഷം ഷാരൂഖ് ഖാന്റ ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ ഐറ്റം നമ്പര്‍ ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിച്ച പ്രിയാമണി വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുകയാണ്.

ഇപ്പോള്‍ രണ്ട് ചിത്രങ്ങളിലേയ്ക്കാണ് പ്രിയാമണി കരാറായിട്ടുള്ളത്. ഇതില്‍ ഒന്ന് ഡോക്ടര്‍ ബിജു സംവിധാനം ചെയ്യുന്ന പെയിന്റിങ് ലൈഫ് എന്ന ചിത്രവും രണ്ടാമത്തേത് അനില്‍ ദാസ് ഒരുക്കുന്ന ട്രൂ സ്റ്റോറിയുമാണ്. രണ്ടിലും നായികയായിട്ടാണ് പ്രിയാമണി അഭിനയിക്കുന്നത്.

തന്റെ യഥാര്‍ത്ഥ സ്വത്ത്വം തേടുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ട്രൂ സ്റ്റോറിയെന്ന് പ്രിയ പറയുന്നു. കഥകേട്ടപ്പോള്‍ ചിത്രം വിട്ടുകളയാന്‍ തോന്നിയില്ലെന്നും അത്രയും വ്യത്യസ്തമായ കഥയാണിതെന്നുമാണ് പ്രിയ പറയുന്നത്. പൃഥ്വിരാജ് നായകനാകുന്ന പെയിന്റിങ് ലൈഫ് എന്ന ചിത്രത്തിന് മുമ്പേതന്നെ ട്രൂ സ്റ്റോറി തീയേറ്ററുകളിലെത്തുമെന്നും താരം പറയുന്നു.

സ്വന്തം സുഹൃത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടകഥയാണ് ട്രൂ സ്റ്റോറിയ്ക്ക് അടിസ്ഥാനമെന്ന് സംവിധായകന്‍ അനില്‍ ദാസ് പറയുന്നു. സ്വന്തം സ്വതം പെട്ടെന്ന് നഷ്ടപ്പെട്ടുപോകുന്ന ഒരു വ്യക്തിയാണ് കഥയിലെ കേന്ദ്രകഥാപാത്രം. താനാരാണെന്നും എന്താണെന്നും ഓര്‍ത്തെടുക്കാന്‍ കഴിയാതാവുന്നയാളിന്റെ കഥയാണിത്. എന്നാല്‍ മറവിരോഗമല്ല ഇതിന് കാരണമാകുന്നത്- അനില്‍ വിശദീകരിക്കുന്നു.

അഭിനയപ്രാധാന്യമുള്ള ചിത്രങ്ങള്‍ക്കൊപ്പം പക്കാ കൊമേഴ്‌സ്യല്‍ ചിത്രങ്ങളിലും അഭിനയിക്കാന്‍ തയ്യാറാവാറുള്ള പ്രിയാമണി പക്ഷേ തന്റെ ഓരോ ചുവടുകളും വളരെ സൂക്ഷിച്ച്മാത്രമേ വെയ്ക്കാറുള്ളു. ഏത് ഭാഷയിലായാലും കഥയാണ് തന്നെ സംബന്ധിച്ച് ഹീറോയെന്നാണ് പ്രിയ പറയുന്നത്. മലയാളത്തിലുള്ളതുപോലെ യാഥാര്‍ഥ്യവുമായി ചേര്‍ന്നുനില്‍ക്കുന്ന കഥകള്‍ സിനിമയില്‍ വരുന്നത് മറ്റ് ഭാഷകളില്‍ അധികം പതിവില്ല. അതുകൊണ്ടുതന്നെ മലയാളചിത്രങ്ങളില്‍ അഭിനയിക്കാന്‍ എനിയ്ക്കിഷ്ടവുമാണ്- പ്രിയാമണി പറയുന്നു. ട്രൂ സ്റ്റോറിയില്‍ പ്രിയാമണിയെക്കൂടാതെ രാഹൂല്‍ മാധവ്, പ്രതാപ് പോത്തന്‍ എന്നിവരും പ്രധാന റോളുകളില്‍ എത്തുന്നുണ്ട്.

English summary
Priyamani tells that she has also signed up to play the lead in Anil Das' True Story

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam