»   » സുരാജിന്റെ നായികയായി പ്രിയാമണി

സുരാജിന്റെ നായികയായി പ്രിയാമണി

Posted By:
Subscribe to Filmibeat Malayalam
Priyamani
സുരാജ് വെഞ്ഞാറമ്മൂട് അല്പം സീരിയസാവുകയാണ്. ഉറുമിയ്ക്ക് ശേഷം ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയൊരുക്കുന്ന 'എന്റെ സത്യാന്വേഷണ പരീക്ഷകള്‍' എന്ന ചിത്രത്തിലൂടെയാണ് സുരാജ് പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുന്നത്. ഒരു കൊമേഡിയന്റെ ആത്മസംഘര്‍ഷങ്ങള്‍ വിവരിക്കുന്ന സിനിമയില്‍ പ്രിയമണിയാണ് നായിക.

തിരക്കഥയ്ക്ക് ശേഷം മലയാളത്തില്‍ നിന്ന് പ്രിയമണിയെ തേടി വീണ്ടുമൊരു അഭിനയപ്രാധാന്യമുള്ള വേഷം എത്തിയിരിക്കുകയാണ്. നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ പ്രിയാമണി  ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

സുരാജിന് ഇതുവരെയുള്ള തന്റെ ഇമേജിനെ ബ്രേക്ക് ചെയ്യാനുതകുന്ന രീതിയിലുള്ള ഒരു കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്. മുന്‍പ് ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ എന്ന ചിത്രത്തിലും സുരാജ് നായകവേഷമണിഞ്ഞിരുന്നു.

ഈ ചിത്രം മലയാള സിനിമയിലെ എല്ലാ ഹാസ്യതാരങ്ങള്‍ക്കുമായി സമര്‍പ്പിക്കുകയാണെന്ന് തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഒരു ഹാസ്യതാരത്തിന് ഡിപ്രഷന്‍ വരുന്നതിനെ കുറിച്ചാണ് ചിത്രം പറയുന്നത്. സുരാജിന്റെ അഭിനയ ജീവിതത്തിലെ മികച്ചൊരു കഥാപാത്രമാവും സത്യാന്വേഷണ പരീക്ഷകളിലേതെന്നും ശങ്കര്‍ പറഞ്ഞു.

നവാഗതനായ സുബില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂലായ് അവസാന വാരം ആരംഭിക്കും

English summary

 Buzz is that Suraj Venjarumoodu will now be donning the hero’s role in the Shankar Ramakrishnan scripted Ente Satyanweshana Paareekshakal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam