»   » ഗീതാഞ്ജലിയില്‍ വിദ്യാസാഗറിന്റെ ഈണം

ഗീതാഞ്ജലിയില്‍ വിദ്യാസാഗറിന്റെ ഈണം

Posted By:
Subscribe to Filmibeat Malayalam

പുതിയ ചിത്രമായ ഗീതാഞ്ജലി വമ്പന്‍ ചിത്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പ്രിയദര്‍ശനും മോഹന്‍ലാലും. തങ്ങളുടെ പതിവ് സ്റ്റൈലായ കോമഡി മാറ്റി ഗീതാഞ്ജലിയിലൂടെ ഒരു ഹൊറര്‍ പ്രമേയവുമായിട്ടാണ് രണ്ടുപേരുമത്തുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചിത്രം മികച്ചൊരു ദൃശ്യാനുഭവമാക്കി മാറ്റാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് രണ്ടുപേരും ഇതിനകം തന്നെ പറഞ്ഞിട്ടുണ്ട്.

ലാല്‍-പ്രിയന്‍ ചിത്രങ്ങളുടെ പ്രധാന പ്രത്യേകിതകളിലൊന്ന് അവയിലെ സംഗീതമാണ്. ഇതുവരെ ഇറങ്ങിയ ലാല്‍-പ്രിയന്‍ ചിത്രങ്ങളില്‍ പലതും ഹൃദ്യമായ സംഗീതം മലയാളികള്‍ക്ക് സമ്മാനിച്ചവയാണ്. താളവട്ടം, ചിത്രം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഇന്നത്തെ തലമുറയ്ക്കും പ്രിയപ്പെട്ടതാണ്.

Vidyasagar

മാന്ത്രികമായ സംഗീതത്തിന് പ്രാധാന്യം നല്‍കിയാണ് ഹൊറര്‍ ചിത്രമാണെങ്കിലും ഗീതാഞ്ജലിയും ഒരുക്കുന്നത്. ചിത്രത്തില്‍ ഒഎന്‍വി കുറുപ്പാണ് ഗാനരചന നടത്തുന്നത്. വിദ്യാസാഗറാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാളത്തിലെ പ്രമുഖ ഗായകരാണ് ചിത്രത്തിനായി പാടുന്നത്.

English summary
Priyan will be teaming with hit music director Vidhyasagar for his new movie 'Geethanjali'. O N V wrote the lyrics for the songs.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam