»   » പൃഥ്വിരാജിന്റെ വിലക്ക്, പാതിയില്‍ നിലച്ചത് എംടി ചിത്രം!!! വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്ക്???

പൃഥ്വിരാജിന്റെ വിലക്ക്, പാതിയില്‍ നിലച്ചത് എംടി ചിത്രം!!! വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്ക്???

By Karthi
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  വിലക്ക് എന്ന വാക്ക് മലയാള സിനിമയില്‍ അത്ര പുതിയതല്ല. രണ്ട് തലമുറയെ വിലക്കിയ ചരിത്രമുണ്ട് മലയാള സിനിമയ്ക്ക്. വിലക്കുകളില്‍ ഔദ്യോഗിക കണക്കുകളിലെ ആദ്യ വിലക്ക് മലയാളത്തിലെ ക്ഷോഭിക്കുന്ന യൗവ്വനമായിരുന്ന നടന്‍ സുകുമാരനെയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മകന്‍ പൃഥ്വിരാജിനേയും ഇതേ സംഘടനകള്‍ വിലക്കുന്നത് കാണേണ്ടി വന്നു. 

  ആദ്യ സിനിമ തന്നെ ദേശീയ പുരസ്‌കാര വേദിയിലെത്തിച്ച സംവിധായകന്റെ രണ്ടാമത്തെ ചിത്രം പാതിയില്‍ നിന്നു പോയതിനു പിന്നിലും ഇതുപോലൊരു വിലക്കായിരുന്നു. എംടി തിരക്കഥ എഴുതിയ ചിത്രം പോലും പാതിയില്‍ നിറുത്തിയ ആ പിന്നിണി കളി ഇന്നത്തെ സാഹചര്യത്തില്‍ ഓര്‍ത്തെടുക്കുകയാണ് സംവിധായകന്‍ പ്രിയനന്ദന്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച കുറിപ്പ് അദ്ദേഹം പോസ്റ്റ് ചെയ്തത്. 

  അത് മന്ദാരപ്പൂവല്ല

  നെയ്ത്തുകാരന്‍ എന്ന ആദ്യ സിനിമയ്ക്ക് ശേഷം പ്രിയനന്ദന്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു അത് മന്ദാരപ്പൂവല്ല. പാതിയില്‍ മുടങ്ങിയ ഈ ചിത്രക്കുറിച്ച് ഇപ്പോള്‍ പറയുന്നത് കച്ചവട സിനിമക്കാരുിടെ തമ്മില്‍ തല്ല് ഓര്‍മിപ്പിക്കാനാണെന്ന് ആമുഖമായി അദ്ദേഹം കുറിക്കുന്നുണ്ട്.

  പൃഥ്വിരാജും കാവ്യ മാധവനും

  പൃഥ്വിരാജിനേയും കാവ്യ മാധവനേയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ആസൂത്രണം ചെയ്തത്. എംടിയുടെ ഒരു കഥയും അതിലെ ജീവിച്ചിരിക്കുന്ന കഥാപാത്രവും തമ്മിലുള്ള സംഘര്‍ഷങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു അത് മന്ദാരപ്പൂവല്ല എന്ന ചിത്രം.

  അഞ്ച് ദിവസം മാത്രം

  എംടി തിരക്കഥ ഒരുക്കിയ ഈ ചിത്രം ചിത്രീകരണം തുടങ്ങി അഞ്ച് ദിവസത്തിന് ശേഷം മുടങ്ങിപ്പോവുകയായിരുന്നു. ഇക്കാലത്തായരുന്നു പൃഥ്വിരാജിന് എതിരെ നടീനടന്മാരുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തുന്നത്. അതിന്റെ പരിണിതഫലമായിരുന്നു അത് മന്ദാരപ്പൂവല്ല എന്ന ചിത്രത്തിന് സംഭവിച്ചത്.

  മികച്ച നടീനടന്മാര്‍ ആവശ്യമുള്ള ചിത്രം

  പരമ്പരാഗത സിനിമാ രീതികളില്‍ നിന്നും വ്യത്യസ്ഥമായി ഫിക്ഷന്റേയും ഡോക്യുമെന്ററിയുടേയും സാധ്യതകള്‍ ഒരുമിച്ച് ചേര്‍ത്തതായിരുന്നു അത് മന്ദാരപ്പൂവല്ല. ഈ രീതി ജനങ്ങളിലേക്ക് എത്തണമെങ്കില്‍ ജനമനസില്‍ സ്ഥാനമുള്ള നല്ല അഭിനേതാക്കള്‍ ആവശ്യമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു പൃഥ്വിരാജിനെ കാസ്റ്റ് ചെയ്തതും.

  പിന്മാറ്റം പെട്ടന്ന്

  ആദ്യത്തെ അഞ്ച് ദിവസം വരെ സിനിമയുമായി സഹകരിച്ചിരുന്ന സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും അഭിനയിക്കാമെന്നേറ്റിരുന്ന അഭിനേതാക്കളും ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത് പെട്ടന്നായിരന്നു. എന്നാല്‍ അന്നിത് തനിക്ക് മനസിലാക്കാനായില്ലെന്നും പ്രിയനന്ദന്‍ കുറിക്കുന്നു.

  സിനിമയില്‍ ഉണ്ടാകില്ല

  അഭിനയത്തെ ജീവിതമാര്‍ഗമായി കാണുന്ന നടീനടന്മാര്‍ക്ക് താരമൂല്യത്തിന്റെ കച്ചവട യുക്തികള്‍ക്ക് വഴങ്ങാതെ തരമില്ല. പൃഥിരാജിനൊപ്പം വ്യവസായ സിനിമയിലെ നടീനടന്മാര്‍ അഭിനയിച്ചാല്‍ പിന്നീടവര്‍ മലയാള സിനിമയില്‍ ഉണ്ടാകില്ലെന്ന അലിഖിത കല്പന ഭയന്നാകാം എന്നും പ്രിയനന്ദന്‍ പറയുന്നു.

  കലയേയും കച്ചവടത്തേയും വേര്‍തിരിക്കുന്ന മതില്‍

  സാമൂഹ്യ പരിഷ്‌കരണത്തിന് മുന്നിട്ടിറങ്ങിയ ബുദ്ധിജീവികളും ബുദ്ധിജീവികളായ നടീനടന്മാരു എന്തുകൊണ്ടായിരിക്കാം പിന്മാറിയത് എന്ന് ചിന്തിക്കുമ്പോള്‍ ഇത് കലയേയും കച്ചവടത്തേയും വര്‍തിരിക്കുന്ന കരിങ്കല്‍ മതിലാണ് എന്നാണ് മനസിലാകുന്നത്. മൂലധന യുക്തികളും അല്പം കൂടി സുരക്ഷിതത്വം വേണമെന്ന മദ്ധ്യവര്‍ഗ ബോധവും ഈ കരിങ്കല്‍ മതിലിലെ ഒരു കല്ലുകളാണെന്നും പ്രിയനന്ദന്‍ പറയുന്നു.

  വിരല്‍ ദിലീപിലേക്ക്

  അന്നും സിനിമ വ്യവസായത്തെ നയിച്ചത് ഇവരൊക്കെ തന്നെ, എന്ന വാചകത്തോടെ അവസാനിക്കുന്ന പോസ്റ്റ് വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കും അമ്മ സംഘടനയുടെ നേതൃത്വത്തിലേക്കുമാണ്. പൃഥ്വിരാജിനെ വിലക്കിയതിന് പിന്നില്‍ ദിലീപിന്റെ താല്പര്യങ്ങളാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച അമ്മ നേതൃത്വത്തേയും ഇതിനൊപ്പം കൂട്ടി യോജിപ്പിക്കുകയാണ് പ്രിയനന്ദന്‍.

  ഫേസ്ബുക്ക് പോസ്റ്റ്

  പ്രിയനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

  English summary
  Ath Mandharappoovalla was Priyanandan's second movie after Neithukaaran. The movie was dropped because of AMMA's banned Prithviraj. Prithviraj and Kavya Madhavan in the lead roles.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more