»   » മോഹന്‍ലാല്‍ ചിത്രത്തില്‍ അരങ്ങേറ്റം; 65 കാരിയായ വിധവയുടെ വേഷത്തില്‍ പ്രിയങ്ക

മോഹന്‍ലാല്‍ ചിത്രത്തില്‍ അരങ്ങേറ്റം; 65 കാരിയായ വിധവയുടെ വേഷത്തില്‍ പ്രിയങ്ക

Posted By: Pratheeksha
Subscribe to Filmibeat Malayalam

മേജര്‍ രവി -മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ദി ബോര്‍ഡര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന സന്തോഷത്തിലാണ് നടിയും മോഡലുമായ പ്രിയങ്ക അഗ്രവാള്‍.

മുംബൈ സ്വദേശിയായ പ്രിയങ്കയ്ക്ക് ചിത്രത്തില്‍ പാകിസ്താന്‍കാരിയുടെ റോളാണ് ലഭിച്ചിരിക്കുന്നത്.

മോഡലിംഗ് രംഗത്തു നിന്ന് സിനിമയിലേക്ക്

മോഡലിങ് രംഗത്തു നിന്ന് സിനിമയിലെത്തിയ നടിയാണ് പ്രിയങ്ക. മലയാളത്തില്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷിക്കുന്നുവെന്നാണ് നടി പറയുന്നത്

പ്രിയങ്കയുടെ വേഷം

ചിത്രത്തില്‍ പാക് ലഫ്റ്റനന്റ് കേണല്‍ റാണാഷരീഫിന്റെ ഭാര്യാ വേഷമാണ് പ്രിയങ്കയ്ക്ക്. ബോളിവുഡ് നടന്‍ അരുണോദയ് സിങാണ് റാണാഷെരീഫിനെ അവതരിപ്പിക്കുന്നത്.

രണ്ടു റോളിലും പ്രിയങ്ക

റാണാഷെരീഫിന്റെ ഭാര്യയുടെ ചെറുപ്പകാലം അഭിനയിക്കുന്നതിനു പുറമേ 65 വയസ്സിനു ശേഷമുളള വിധവാ വേഷത്തിലും പ്രിയങ്കയെത്തുന്നുണ്ട്.

അല്ലു സിരീഷും അരുണോദയ് സിങും

പ്രിയങ്കയോടൊപ്പം തെലുങ്ക് നടന്‍ അല്ലു സിരീഷും ബോളിവുഡ് താരം അരുണോദയ് സിങും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നതാണ് പ്രത്യേകത.

പ്രിയങ്ക മോഹന്‍ലാലിനൊപ്പം രണ്ടാം തവണ

പ്രിയങ്ക അഗര്‍വാള്‍ മോഹന്‍ലാലിനൊപ്പം ഇത് രണ്ടാം തവണയാണ് അഭിനയിക്കുന്നത്. നേരത്തേ ലാലിനൊപ്പം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചില പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നു.

English summary
Priyanka Agrawal's M-town debut as a 65-year-old widow!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam