»   » സൂപ്പര്‍ നായികയുടെ അമ്മയും മകളുടെ താരപദവി പിടിച്ച് അഭിനയത്തിലേക്ക് !!

സൂപ്പര്‍ നായികയുടെ അമ്മയും മകളുടെ താരപദവി പിടിച്ച് അഭിനയത്തിലേക്ക് !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

മക്കളുടെ അഭിനയത്തിന്റെ ചുവടുപിടിച്ച് അഭിനയലോകത്തേയ്ക്ക് ചേക്കേറിയര്‍ ചലച്ചിതരംഗത്ത് ഒട്ടേറെയുണ്ട്. ഒരു പ്രശസ്ത നടിയുടെ അമ്മ കൂടി മകളുടെ താരപദവിയിലൂടെ അഭിനയരംഗത്തേയ്ക്കു പ്രവേശിച്ചിരിക്കുകയാണ്. മറ്റാരുമല്ല ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയുടെ അമ്മ ഡോ.മധു ചോപ്രയാണ് ചലച്ചിത്രരംഗത്തേയ്ക്കു രംഗപ്രവേശം നടത്തിയത്.

മറാത്തി ചിത്രമായ വെന്റലേറ്ററിലാണ് ഡോ.മധു ചോപ്ര മുഖ്യ വേഷത്തിലെത്തുന്നത്. രാജേഷ് മപുകാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം പ്രിയങ്ക ചോപ്രയാണ്. പ്രിയങ്ക ആദ്യമായി നിര്‍മ്മാതാവിന്റെ റോളിലെത്തുന്ന ചിത്രം കൂടിയാണിത്‌. ചിത്രത്തില്‍ പ്രത്യേക റോളിലും പ്രിയങ്കയുണ്ട്.

Read more:സെയ്ഫും കരീനയും കുഞ്ഞിനായി ഷോപ്പിങ് തുടങ്ങി, പക്ഷേ 'സര്‍പ്രൈസിങ്' ആയത് മറ്റൊന്നാണ്...!!

madhuchopra

ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രശസ്തരായ മറാത്തി തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. 'വെന്റിലേറ്റര്‍' ഗണേശ ഉത്സവത്തോടനുബന്ധിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം .

English summary
With a daughter, who has accomplished a lot in her career, Dr Madhu Chopra has seen how hard Priyanka Chopra has worked and the things she has achieved over the years

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam