»   » കിലുക്കം ചിത്രം സംവിധാനം ചെയ്ത പ്രിയദര്‍ശന് ലഭിച്ച പ്രതിഫലം എത്രയായിരുന്നു?

കിലുക്കം ചിത്രം സംവിധാനം ചെയ്ത പ്രിയദര്‍ശന് ലഭിച്ച പ്രതിഫലം എത്രയായിരുന്നു?

Written By:
Subscribe to Filmibeat Malayalam

ഒരു കോടിയിലേറെ കലക്ഷന്‍ നേടിയ മലയാള സിനിമയായിരുന്നു പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന കിലുക്കം. എന്നാല്‍ ഈ സിനിമ സംവിധാനം ചെയ്ത സംവിധായകന്‍ പ്രിയദര്‍ശന് ലഭിച്ച പ്രതിഫലം എഴുപതിനായിരം രൂപ മാത്രമാണ്.

കിലുക്കത്തില്‍ നിന്ന് അമലയും ശ്രീനിവാസനും പിന്മാറാന്‍ കാരണം?


പക്ഷെ പ്രതിഫലത്തിന് പുറമെ, കിലുക്കം സംവിധാനം ചെയ്തതിലൂടെ പ്രിയദര്‍ശന്‍ നേടിയത് എട്ട് ലക്ഷത്തോളം രൂപയാണ്. അതെങ്ങനെ എന്നാവും ചിന്തിയ്ക്കുന്നത്.


 kilukkam

കിലുക്കം എന്ന ചിത്രത്തിന്റെ പ്രിവ്യു കണ്ട നിര്‍മാതാവിന് ചിത്രം ഇഷ്ടപ്പെട്ടില്ലായിരുന്നു. കഥ എന്താണെന്ന് ചോദിച്ചാല്‍ ഇന്നും തനിക്ക് അറിയില്ല എന്നാണ് മോഹന്‍ പറയുന്നത്. എന്നാല്‍ സിനിമ വമ്പന്‍ വിജയമായിരിക്കും എന്ന് പ്രിയദര്‍ശന്‍ ഉറച്ച് വിശ്വസിച്ചു.


ഒരു കോടിയലധികം കലക്ഷന്‍ കിട്ടിയാല്‍ കിലുക്കത്തിന്റെ അന്യഭാഷാ റൈറ്റ്‌സ് തനിക്ക് തരുമോ എന്ന് പ്രിയന്‍ നിര്‍മാതാവ് മോഹനോട് ചോദിച്ചു. പ്രിയന്‍ വിചാരിച്ചത് പോലെ പടം സൂപ്പര്‍ ഹിറ്റായി. ചിത്രത്തിന്റെ റൈറ്റ്‌സിന് തെലുങ്കില്‍ നിന്നും ബോളിവുഡില്‍ നിന്നും സ്വപ്‌ന വില കിട്ടി. അങ്ങനെയാണ് പ്രിയന്‍ കിലുക്കത്തിലൂടെ എട്ട് ലക്ഷം രൂപ സമ്പാദിച്ചത്.

English summary
Priydarshan's Remuneration in the Movie Kilukkam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam