»   »  പ്രമുഖ നിര്‍മാതാവിനോട് നായകന്റെ ചോദ്യം-പോസ്റ്ററടിക്കാന്‍ പൈസയുണ്ടായിരുന്നില്ലേ?

പ്രമുഖ നിര്‍മാതാവിനോട് നായകന്റെ ചോദ്യം-പോസ്റ്ററടിക്കാന്‍ പൈസയുണ്ടായിരുന്നില്ലേ?

Posted By: സാൻവിയ
Subscribe to Filmibeat Malayalam

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്ന ചിത്രമാണ് ടീം ഫൈവ്. ജൂലൈ 14ന് റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് സുരേഷ് ഗോവിന്ദാണ്. ശ്രീശാന്തിന്റെ ആദ്യ ചിത്രത്തിന് ക്രിക്കറ്റ് താരങ്ങളുടെയും സിനിമാ താരങ്ങളുടെയും വലിയ പിന്തുണ ഉണ്ടായിരുന്നു. എന്നാല്‍ സിനിമ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ പ്രേക്ഷകരില്‍ നിന്ന് ആവറേജ് പ്രതികരണമാണ് ലഭിക്കുന്നത്.

സിനിമ തിയേറ്ററുകളില്‍ ഇഴഞ്ഞു നീങ്ങുന്നത് കണ്ട് മലയാള സിനിമ ചെയ്യാന്‍ തനിക്ക് വെറുപ്പ് തോന്നുകയാണെന്ന് നിര്‍മാതാവ് പറഞ്ഞു. എറണാകുളത്ത് നടന്ന പത്രസമ്മേളനത്തിലാണ് നിര്‍മാതാവ് ഇക്കാര്യം പറഞ്ഞത്. ടീം ഫൈവ് എന്ന ചിത്രത്തെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും നിര്‍മാതാവ് പറഞ്ഞു.

ട്രെയിനിന് തല വയ്ക്കുന്നതാണ് നല്ലത്

മലയാളത്തില്‍ ഒരു സിനിമ എടുക്കുന്നതും ട്രെയിന് തല വയ്ക്കുന്നതും ഒരു പോലെയാണെന്ന് നിര്‍മാതാവ് പറഞ്ഞു. മലയാളത്തില്‍ ഇനി ഒരു സിനിമ എടുക്കാനുള്ള മാനസികാവസ്ഥ തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ പോസ്റ്ററുകള്‍

പ്രധാന റിലീസ് കേന്ദ്രങ്ങളില്‍ പോലും ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇല്ല. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ ഭാഗത്ത് നിന്നും ഒരു സഹകരണവും ലഭിച്ചിട്ടില്ലെന്നും ടീം ഫൈവ് അണിയറക്കാര്‍ പറഞ്ഞു.

ആരും അറിഞ്ഞിട്ടില്ല

സിനിമ പുറത്തിറങ്ങിയതു പോലും ആരും അറഞ്ഞിട്ടു പോലുമില്ല. ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ച് ചോദിച്ചപ്പോഴാണ് സിനിമ പുറത്തിറങ്ങിയത് അറിയുന്നത്.

പോസ്റ്റര്‍ ഒട്ടിക്കാത്തതിന്റെ കാരണം

കാര്യം പറഞ്ഞപ്പോള്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ശരിയാക്കാമെന്ന് പറഞ്ഞു. ഇതുവരെ ശരിയാക്കിയിട്ടില്ല. വ്യാഴാഴ്ച മഴയായതുക്കൊണ്ടാണ് പോസ്റ്റര്‍ ഒട്ടിക്കാത്തതെന്നാണ് പറഞ്ഞത്.

കുഞ്ചാക്കോയുടെ വരാനിരിക്കുന്ന ചിത്രം

കുഞ്ചാക്കോ ബോബന്റെ വര്‍ണ്യത്തില്‍ ആശങ്ക എന്ന വരനിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ വരെയുണ്ട്. എന്നാല്‍ ടീം ഫൈവിന്റെ പോസ്റ്ററുകള്‍ മാത്രം എവിടെയുമില്ല.

നന്നായി മാര്‍ക്കറ്റ് ചെയ്തിരുന്നു

മുമ്പ് പുറത്തിറങ്ങിയ പൈസ പൈസ എന്ന ചിത്രത്തിനും ഇതേ അവസ്ഥ തന്നെയായിരുന്നു. എന്നാല്‍ ആദ്യം ചെയ്ത അന്‍വര്‍ എന്ന ചിത്രം നന്നായി മാര്‍ക്കറ്റ് ചെയ്തിരുന്നു.

ശ്രീശാന്ത് വിളിച്ചിരുന്നു

ശ്രീശാന്ത് വളരെ വിഷമത്തോടെയാണ് എന്നെ വിളിച്ചത്. എന്താ പോസ്റ്റര്‍ അടിക്കാന്‍ പൈസ ഉണ്ടായിരുന്നില്ലേ എന്നാണ് ചോദിച്ചത്. ഏഴു ലക്ഷം രൂപയുടെ പോസ്റ്ററുകള്‍ പ്രിന്റ് ചെയ്തിരുന്നുവെന്ന് നിര്‍മാതാവ് പറയുന്നു.

English summary
Producer about team five bad marketing.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X