»   » മോഹന്‍ലാലിന് വേണ്ടി നിര്‍മാതാവ് മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചു; എന്നിട്ട് എന്തുണ്ടായി ?

മോഹന്‍ലാലിന് വേണ്ടി നിര്‍മാതാവ് മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചു; എന്നിട്ട് എന്തുണ്ടായി ?

Posted By: Rohini
Subscribe to Filmibeat Malayalam

എണ്‍പതുകളുടെ അവസാനത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയില്‍ കാലുറപ്പിയ്ക്കുകയാണ്. ഇരുവരും രണ്ടും മൂന്നും ചിത്രങ്ങളൊക്കെ ഒരുമിച്ച് ചെയ്തുകൊണ്ടിരിയ്ക്കുന്ന സമയം. രണ്ട് പേരുടെയും ഡേറ്റ് കിട്ടുക വളരെ പ്രയാസമാണ്.

മോഹന്‍ലാലിന്റെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രത്തില്‍ നിന്ന് അംബിക പിന്മാറാന്‍ കാരണം?

എന്നാല്‍ നിര്‍മാതാവ് പി കെ ആര്‍ പിള്ള ഒരേ സമയം രണ്ട് പേരുടെയും ഡേറ്റ് സ്വന്തമാക്കി. ഒരേ സമയം രണ്ട് ചിത്രങ്ങള്‍ നിര്‍മിയ്ക്കാനും തയ്യാറായി. പക്ഷെ പിന്നീട് ഒരു താരത്തിന്റെ ചിത്രം ഉപേക്ഷിച്ചു. എന്തിന്?

രണ്ട് സിനിമകള്‍

1989 ലാണ് നിര്‍മാതാവ് പികെആര്‍ പിള്ള രണ്ട് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ ചിത്രവും, ജോഷി മമ്മൂട്ടി കൂട്ടുകെട്ടിലെ നായര്‍ സാബും

രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍

നായര്‍ സാബും, ചിത്രവും.. രണ്ടും വലിയ ചിത്രങ്ങള്‍. ഒരു മാസത്തെ ഇടവേളയിലാണ് രണ്ട് ചിത്രങ്ങളും ചിത്രീകരണം ആരംഭിക്കേണ്ടത്. നായര്‍ സാബിന്റെ ചിത്രീകരണം കശ്മീരില്‍ വച്ചാണ്. വലിയ താരനിരയില്‍ വന്‍ ബജറ്റ് ആവശ്യപ്പെടുന്ന ചിത്രം. സ്ഥിരം കോമഡി ട്രാക്കില്‍ നിന്ന് മാറി പ്രിയനും ലാലും വലിയ കാന്‍വാസില്‍ പരീക്ഷിക്കുന്ന ചിത്രമായിരുന്നു ചിത്രം.

നായര്‍സാബ് ഉപേക്ഷിച്ചു

എന്നാല്‍ പിന്നീട് നിര്‍മാതാവ് മമ്മൂട്ടിയുടെ നായര്‍ സാബ് ഉപേക്ഷിച്ചു. രണ്ട് ചിത്രങ്ങളും ഒരുമിച്ച് നിര്‍മിച്ചാല്‍ വലിയ സാമ്പത്തിക ബാധ്യത വരുത്തി തീര്‍ക്കും എന്ന് തിരിച്ചറിഞ്ഞ പികെആര്‍ പിള്ള നായര്‍ സാബിന്റെ നിര്‍മാണം ലിബേര്‍ട്ടി ബഷീറിനെ ഏല്‍പിക്കുകയായിരുന്നു.

രണ്ടും ഹിറ്റ്

പ്രിയന്‍ - ലാല്‍- പികെആര്‍ പിള്ള ചിത്രമായ ചിത്രം മലയാളത്തിലെ ബോക്‌സോഫീസ് ചരിത്രങ്ങള്‍ തിരുത്തി എഴുതിയപ്പോള്‍ നായര്‍ സാബും വിട്ടു കൊടുത്തില്ല. ജോഷി - മമ്മൂട്ടി- ലിബേര്‍ട്ടി ബഷീര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നായര്‍ സാബും തിയേറ്ററില്‍ ആവേശമായി.

English summary
Producer drops Mammootty films because of Mohanlal , but the movie Become Super Mega hit

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam