»   » 'ലോങ് സൈറ്റി'ല്‍ നിര്‍മ്മാതാവിനെ കാണാനില്ല?

'ലോങ് സൈറ്റി'ല്‍ നിര്‍മ്മാതാവിനെ കാണാനില്ല?

Posted By:
Subscribe to Filmibeat Malayalam
long-sight
സിനിമാ ചിത്രീകരണത്തിനിടെ നിര്‍മ്മാതാവ് മുങ്ങി, സിനിമ പാതി വഴിയില്‍. 'ലോങ് സൈറ്റ്' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷൈസ് ഈപ്പനെയാണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കെ കാണാതായിരിക്കുന്നത്. ഇതേ തുടര്‍ന്ന് ചിത്രത്തിന്റ സംവിധായകനടക്കമുള്ളവര്‍ തൊടുപുഴ പൊലീസിന് പരാതി നല്‍കിയിരിക്കുകയാണ്.

മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടിയുടെ മകന്‍ മഖ്ബുല്‍ സല്‍മാന്‍ നായകനാകുന്ന ചിത്രമാണ് ലോങ് സൈറ്റ്. രാം രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാതല്‍ സന്ധ്യയാണ് നായിക.

ജൂലൈ 29ന് തൊടുപുഴയിലെ തൊമ്മന്‍ കുത്ത്, മട്ടം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ 15 ദിവസമായി നിര്‍മ്മാതാവ് പണം നല്‍കാറില്ലെന്ന് ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകര്‍ പരാതി പറയുന്നു. പണം നല്‍കാത്തതിനാല്‍ ഇവര്‍ താമസിക്കുന്ന ഹോട്ടലുകാര്‍ മുറി പൂട്ടി. നിര്‍മാതാവിനെയാണങ്കില്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ല. സ്വിച്ച് ഓഫാണ്.

സിനിമയുടെ ചിത്രീകരണവും മുടങ്ങി, താമസിക്കുന്ന സ്ഥലവും പോയി ഗതികെട്ട അവസ്ഥയിലാണ് സംവിധായകനും ചീഫ് ക്യാമറമാനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയത്. ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഇനി വെറും ഒരാഴ്ചയേ ബാക്കി ഉണ്ടായിരുന്നുള്ളൂ എന്നതാണ് കഷ്ടം.

English summary
Malyalam Moavie Long Sight, Producer Escape From Location, Director And Others Compliant To Police.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam