»   » യോദ്ധയും പഞ്ചാബി ഹൗസും നിര്‍മ്മിച്ച സാഗാ അപ്പച്ചന്‍ നിര്‍മ്മാണം അവസാനിപ്പിച്ചതിന് കാരണം ??

യോദ്ധയും പഞ്ചാബി ഹൗസും നിര്‍മ്മിച്ച സാഗാ അപ്പച്ചന്‍ നിര്‍മ്മാണം അവസാനിപ്പിച്ചതിന് കാരണം ??

By: Nihara
Subscribe to Filmibeat Malayalam

സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ സിനിമയിലും സംഭവിക്കുന്നുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും മാറി കളര്‍ സമ്പ്രദായത്തിലേക്ക് മാറിയത് വലിയൊരു മാറ്റമായിരുന്നു. ടെക്‌നോളജിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ചുള്ള മാറ്റങ്ങള്‍ സിനിമയിലും കാണവുന്നതാണ്.

സിനിമയെന്നു പറയുന്നത് അനേകം പേരുടെ കൂട്ടായ്മ കൂടിയാണ്. ഒരു സിനിമ പുറത്തിറക്കണമെങ്കില്‍ ഒരുപാട് പേര്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം. അവരവരുടേതായ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളാണ് ഓരോ മേഖലയിലെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതത്. മാറ്റങ്ങള്‍ പോസിറ്റീവായും നെഗറ്റീവായും ബാധിക്കാറുണ്ട്. സിനിമയിലെ സൗകര്യങ്ങള്‍ വര്‍ധിച്ചത് കാരണം സിനിമാനിര്‍മ്മാണം നിര്‍ത്തി വീട്ടിലിരിക്കുന്ന നിര്‍മ്മാതാവായ സാഗാ അപ്പച്ചന്‍ പറയുന്നതെന്താണെന്ന് നമുക്ക് നോക്കാം.

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ്

സംഗീത് ശിവന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ യോദ്ധ, ദിലീപ് ചിത്രം പഞ്ചാബി ഹൗസ് തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച അപ്പച്ചന്‍ ഇപ്പോള്‍ സിനിമാനിര്‍മ്മാണം നിര്‍ത്തിയിരിക്കുകയാണ്. സിനിമയിലെ ചില നൂതന രീതികളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാലാണ് നിര്‍മ്മാണം നിര്‍ത്തി വീട്ടിലിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

സിനിമയെ തകിടം മറിച്ച് കാരവാന്‍ സംസ്‌കാരം

താരങ്ങള്‍ വളര്‍ന്നപ്പോള്‍ കാരവാന്‍ സംസ്‌കാരവും ആരംഭിച്ചു. തന്റെ ഭാഗം പൂര്‍ത്തിയാക്കിയ ഉടനെ വിശ്രമത്തിനായി കാരവാനിലേക്ക് പോകുന്ന താരങ്ങള്‍ പിന്നീട് അടുത്ത സീന്‍ തുടങ്ങുന്നതിന് മുന്‍പാണ് പുറത്തു വരുന്നത്.

അടുത്ത സീനിനെക്കുറിച്ച് അറിയുന്നത്

സിനിമയെന്ന് പറയുന്നത് തന്നെ ഒരുപാട് ചേര്‍ന്നൊരു കൂട്ടായ്മയാണ്. താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം ചേരുന്ന കൂട്ടായ്മ. കാരവാന്‍ സംസ്‌കാരം തുടങ്ങുന്നതിന് മുന്‍പ് ഇങ്ങനെയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥി ഇതില്‍ നിന്നും വിഭിന്നമാണെന്നും അദ്ദേഹം പറയുന്നു.

അഭിനയം മാത്രം

താരങ്ങള്‍ വരുന്നു, അഭിനയിക്കുന്നു, തിരിച്ചു പോകുന്നു ഈ അവസ്ഥയാണ് ഇപ്പോഴത്തേത്. ഇന്നത്തെ കാലത്തെ സിനിമയില്‍ കാട്ടിക്കൂട്ടലുകള്‍ അദ്ദേഹം വ്യക്തമാക്കി. അഭിനയം മാത്രമായി മാറിയിരിക്കുന്നു.

അടുത്ത കാലത്ത് സംഭവിച്ചത്

ഈയ്യിടെയാണ് ഒരു സൂപ്പര്‍ സ്റ്റാറിന്റെ രീതിയെക്കുറിച്ച് താന്‍ അറിഞ്ഞതെന്നും അദ്ദേഹം പറയുന്നുണ്ട്. അസിസ്റ്റന്റ് ഡയറക്ടര്‍മാരോ, സംവിധായകനോ പോയി വാതില്‍ക്കല്‍ നിന്നാല്‍ മാത്രമേ സൂപ്പര്‍ സ്റ്റാര്‍ കാരവാനില്‍ നിന്നും ഇറങ്ങുകയുള്ളൂ.

തിരുത്തലുകള്‍ നിര്‍ദേശിക്കുന്നു

ക്യാമറയ്ക്കടുത്ത് വന്ന് സക്രിപ്റ്റ് നോക്കുന്ന താരം വേണ്ട തിരുത്തലുകള്‍ നിര്‍ദേശിച്ച് തിരിച്ചു പോകുന്ന അവസ്ഥ. സംവിധായകന്‍ ഏതെങ്കിലും രംഗം വീണ്ടും എടുക്കണമെന്ന് പറഞ്ഞാല്‍ അത് മതിയെന്ന് പറഞ്ഞ് തിരിച്ചു പോകുന്നു. ഇത്തരത്തിലുള്ള സിനിമകള്‍ എങ്ങനെയാണ് വിജയിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു.

സമയത്തിന്റെ കാര്യത്തില്‍ ശ്രദ്ധയില്ല

ചില താരങ്ങളെ വെച്ച് അതിരാവിലെയുള്ള ചിത്രീകരണം പ്ലാന്‍ ചെയ്യാന്‍ കഴിയില്ലെന്നും നിര്‍മ്മാതാവ് പറയുന്നു. താരങ്ങള്‍ സെറ്റിലെത്താന്‍ തന്നെ നേരം വൈകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

മൂന്ന് തലമുറകള്‍ തമ്മിലുള്ള വ്യത്യാസം

പഴയ തലമുറയില്‍ നിര്‍മ്മാതാവിനെ കണ്ടാല്‍ ബഹുമാനത്തോടെ താരങ്ങള്‍ എഴുന്നേല്‍ക്കുമായിരുന്നു. തങ്ങളുടെ കാലത്ത് താരങ്ങള്‍ ഒപ്പം ഇരിക്കുന്ന സ്ഥിതിയായിരുന്നു. എന്നാല്‍ ഇന്ന് താരങ്ങള്‍ വരുമ്പോള്‍ നിര്‍മ്മാതാവ് എഴുന്നേല്‍ക്കുന്ന സ്ഥിതിയിലേക്ക് മാറി. മൂന്ന് തലമുറകള്‍ തമ്മിലുള്ള വ്യത്യാസമാണ് ഇതിലൂടെ കാണാനാവുന്നതെന്നും അപ്പച്ചന്‍ പറയുന്നു.

English summary
Saga Appachan explains about the current trends in malayalam cinema.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam