twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യം പപ്പേട്ടന്റെ മരണം, പിന്നീട് എന്റേയും നിതീഷിന്റേയും അപകടം, ഞാൻ ഗന്ധർവ്വന് ശേഷം സംഭവിച്ചത്...

    |

    വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മലയാളി പ്രേക്ഷകർ ഹൃദത്തിൽ സൂക്ഷിക്കുന്ന ഒരു ചിത്രമാണ് ഞാൻ ഗന്ധർവ്വൻ. പത്മാരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം അന്ന് നേടാനായില്ല. എന്നാൽ പിൻ കാലത്ത് ഞാൻ ഗാന്ധർവ്വൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരുന്നു.

    ഒരു യുവതിയും ദൈവത്തിന്റെ ശാപമേറ്റ് ഭൂമിയിൽ വന്ന ഗന്ധർവ്വനും തമ്മിലുള്ള പ്രണയവും വേർപിരിയലുമാണ് ചിത്രത്തിന്റെ പ്രമേയം. ഗന്ധർവ്വനായി നിതീഷ് ഭരദ്വാജും പ്രണയിനിയായ സുവർണ്ണയുമായിരുന്നു ചിത്രത്തിൽ എത്തിയത്. ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായ ഗുഡ്നൈറ്റ് മോഹനായിരുന്നു ചിത്രം നിർമ്മിച്ചത്. എന്നാൽ ഞാൻ ഗന്ധർവ്വൻ എന്ന ചിത്രം ഒരു നിയോഗം പോലെ തന്നെ തേടിയെത്തുകയായിരുന്നെന്ന് നിർമ്മാതാവ്. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പത്മരാജന്റെ മരണത്തെ കുറിച്ചും ഉണ്ടായ അപകടത്തെ കുറിച്ചും ഗുഡ്നനൈറ്റ് മോഹൻ പറഞ്ഞു.

     നിയോഗം പേലെ കിട്ടിയത്

    താൻ ഏറെ ബഹുമാനിക്കുന്ന ഒരു കാലാകാരനാണ് പത്മാരാജൻ. മണ്ണിൽ മുഹമ്മദാണ് ആദ്യം ചിത്രം നിർമ്മിക്കാൻ ഒരുങ്ങിയത്. എന്നാൽ പിന്നീട് അത് തന്നിൽ വന്ന് ചേരുകയായിരുന്നു. ആദ്യമായി ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിന്റെ കഥ കാണുന്നത് മുംബൈയിലെ വീട്ടിൽ വെച്ചാണ്. പപ്പേട്ടനും മണ്ണിൽ മുഹമ്മദും കൂടി മുബൈയിൽ വന്നപ്പോൾ എന്റെ വീട്ടിൽ എത്തുകയായിരുന്നു. എന്നാൽ ചിത്രത്തിന്റെ കഥ ഇഷ്ടപ്പെടുകയും തനിയ്ക്ക് തരമോ എന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ നിനക്ക് മറ്റൊരു കിടുക്കാച്ചി കഥ തരാമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

     ബോറടിപ്പിക്കുന്ന സീനുകൾ

    തിരക്കഥ വായിച്ചതിനു ശേഷ രണ്ട് മൂന്ന് സീനുകൾ മാറ്റണമെന്ന് തോന്നി. ഞാൻ അത് അദ്ദേഹത്തിനോട് പറയുകയും ചെയ്തു. കഥാപാത്രം ഗന്ധര്‍വനാണെന്ന് കാണിക്കാനുള്ള സീനുകളായിരുന്നു അത്. പ്രേക്ഷകര്‍ക്ക് ബോറടിക്കുമെന്ന് എനിക്കുറപ്പായിരുന്നു. പകരം കുറച്ചു രസകരമായ രംഗങ്ങള്‍ നിർദ്ദേശിച്ചു. എന്നാൽ അത് അദ്ദേഹം അംഗീകരിച്ചില്ല.. അദ്ദേഹത്തോടുള്ള ബഹുമാനം വച്ച് ചോദ്യം ചെയ്യാന്‍ ഞാനും മുതിര്‍ന്നില്ല. ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് ശേഷം ചിത്രത്തിലെ എട്ട് മിനിറ്റ് കൂടി വെട്ടി ചെറുതാക്കണമെന്ന് പറഞ്ഞു.കാരണം ക്ലൈമാക്‌സില്‍ പ്രേക്ഷകര്‍ക്ക് ബോറടിക്കുമെന്ന് തോന്നി. 'സ്വാമി അതൊന്നും വേണ്ട റിലീസിനായി കാത്തിരിക്കൂ' എന്നായിരുന്നു മറുപടി. റിലീസായപ്പോള്‍ പ്രതീക്ഷിച്ചതു പോലെ വിജയം നേടാനായില്ല.

    പാടില്ലാഞ്ഞിട്ടും മദ്യപിച്ചു

    ചിത്രത്തിന്റെ പരാജയം അദ്ദേഹത്തിന് താങ്ങാവുന്നിലും അപ്പുറമായിരുന്നു, ചിത്രത്തെ രക്ഷപ്പെടുത്താനായി നിതീഷ് എത്തിയിരുന്നു. എന്നിട്ടും ഫലം കണ്ടില്ല. നിതീഷിനെ കാണാൻ ആളുകൾ എത്തിയെങ്കിലും അവരാരും തിയേറ്ററിൽ പ്രവേശിച്ചിരുന്നില്ല. നിതീഷ് തിരികെ പോകുന്നതിന തൊട്ട് മുമ്പത്തെ രാത്രി, അദ്ദേഹത്തിന് മദ്യപിക്കണമെന്ന് എന്നോട് പറഞ്ഞു. മദ്യപിക്കാൻ അനുവദിക്കരുതെന്ന് പപ്പേട്ടന്റെ ഭാര്യ തന്നോട് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വാശിയ്ക്ക് മുന്നിൽ തങ്ങൾ വഴങ്ങേണ്ടി വന്നു.

    എന്‍റെ പ്രിയപ്പെട്ടവൾ, ലവ് യൂ.... യുവതാരത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്എന്‍റെ പ്രിയപ്പെട്ടവൾ, ലവ് യൂ.... യുവതാരത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

       താഴ്മയായി പറഞ്ഞു

    അന്ന് അദ്ദേഹം തന്റെ കൈ പിടിച്ചു പറഞ്ഞു, സ്വാമിയ്ക്ക് ഈ പടം നഷ്ടമുണ്ടാക്കിയെന്ന് അറിയാം. എനിയ്ക്ക് ഒരു പടം കൂടി ചെയ്യാൻ അവസരം നൽകണം . അങ്ങനെ പറഞ്ഞാണ് അന്ന് പിരിഞ്ഞത്. പത്മരാജൻ അങ്ങനെ ആരോടും ഇത്തരത്തിൽ പറഞ്ഞിട്ടുമില്ല. തൊട്ട് അടുത്ത ദിവസം തങ്ങളെ തേടിയെത്തിയ പത്മരാജന്റെ മരണ വാർത്തയായിരുന്നു.

    ഇങ്ങനെയൊരു കാര്യം ചെയ്തതിൽ സന്തോഷമുണ്ട്! നിങ്ങൾ തയ്യാറാണോ? വെല്ലുവിളിച്ച് നടി ശരണ്യഇങ്ങനെയൊരു കാര്യം ചെയ്തതിൽ സന്തോഷമുണ്ട്! നിങ്ങൾ തയ്യാറാണോ? വെല്ലുവിളിച്ച് നടി ശരണ്യ

    വിചിത്രമായ അപകടങ്ങൾ

    പപ്പേട്ടന്റെ മൃതദേഹം കണ്ട് മടങ്ങി വരുമ്പോൾ താൻ അപകടത്തിൽപ്പെടുകയായിരുന്നു. വിചിത്രമായ ഒരു സംഭവമായിരുന്നു അത്. വണ്ടിയുടെ ആക്സില്‍ ഒടിഞ്ഞാണ് അപകടം സംഭവിച്ചത്. തനിയ്ക്ക് അപകടം സംഭവിച്ചപ്പോൾ മുംബൈയിൽ നിതീഷിനും ആക്സിഡന്റ് പറ്റി. വിചിത്രമായ അപകടങ്ങളായിരുന്നു അതെല്ലാം. ഇന്നും ഗന്ധര്‍വനെ എല്ലാവരും വാഴ്ത്തുമ്പോള്‍ ഏറെ സന്തോഷമുണ്ട്. ചിത്രം റീമേക്ക് ചെയ്യാനുള്ള ആഗ്രഹമുണ്ട്. -ഗുഡ്നൈറ്റ് മോഹൻ പറഞ്ഞു

    English summary
    producer m mohan says about padmarajan movie njan gandharvan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X