»   » പൃഥ്വിരാജിന് വിലക്ക്

പൃഥ്വിരാജിന് വിലക്ക്

Posted By:
Subscribe to Filmibeat Malayalam
Prithviraj
കൊച്ചി: നടന്‍ പൃഥ്വിരാജിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തി. രഘുപതി രാഘവ രാജാറാം എന്ന സിനിമയുമായി ബന്ധപ്പെട്ട കരാര്‍ ലംഘിച്ചതിന്റെ പേരിലാണ് നടപടി. പൃഥ്വിയെ ഒരു ചിത്രത്തിലും സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അമ്മയടക്കമുള്ള ചലച്ചിത്ര സംഘടനകള്‍ക്ക് അസോസിയേഷന്‍ കത്ത് നല്‍കി കഴിഞ്ഞു.

മൂന്നു വര്‍ഷം മുമ്പാണ് പൃഥ്വിയെ നായകനാക്കി ഷാജി കൈലാസ് രഘുപതി രാഘവ രാജാറാം ചിത്രീകരണം തുടങ്ങിയത്. ചിത്രം പാതിവഴിയില്‍ മുടങ്ങിയതിനെ പകരം മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ നടന്‍ വാക്കുനല്‍കിയിരുന്നെങ്കിലും ഇതുവരെ അതു പാലിച്ചിട്ടില്ലെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നിര്‍മാതാക്കളുടെ സംഘടന ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയിട്ടുള്ളത്.

പൃഥ്വിരാജിനെ റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പോലിസസിന്റെ ചിത്രീകരണവുമായി സഹകരിക്കരുതെന്ന് നിര്‍മാതാക്കള്‍ ഫെഫ്കയോടും മറ്റു തൊഴിലാളി സംഘടനകളോടും അഭ്യര്‍ത്ഥിച്ചിരുന്നു. അതേ സമയം മുംബൈ പോലിസിന്റെ ചിത്രീകരണം നിര്‍ത്തിവെയ്ക്കില്ലെന്ന് റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. അത്തരമൊരു നീക്കം മറ്റൊരു നിര്‍മാതാവിനെ കൂടി നഷ്ടത്തിലാക്കുമെന്ന നിലപാടാണ് സംഘടനകള്‍ക്കുള്ളത്. എന്തായാലും പ്രശ്‌നം പരിഹരിയ്ക്കാന്‍ അമ്മയെ ഇടപെടുത്താനുള്ള ശ്രമത്തിലാണ് പൃഥ്വിരാജ്.

തിരക്കഥ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഷാജികൈലാസാണ് ചിത്രത്തില്‍ നിന്നു പിന്‍വാങ്ങിയതെന്നാണ് പൃഥ്വിയുടെ വാദം. അതിനുശേഷം മറ്റു സിനിമകള്‍ക്കുവേണ്ടി ഡേറ്റുകള്‍ നല്‍കിയതുകൊണ്ടാണ് നീണ്ടു പോകുന്നത്.

English summary
Film Producers Association banned the young actor, Prithviraj Sukumaran

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam