twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമാ തിയ്യേറ്ററില്‍ മാത്രമാണോ കേരളത്തില്‍ കൊറോണ? ജനതിരക്ക് വീഡിയോ പങ്കുവെച്ച് നിര്‍മ്മാതാവിന്‌റെ ചോദ്യം

    By Midhun Raj
    |

    കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട കേരളത്തിലെ തിയ്യേറ്ററുകള്‍ തുറക്കാനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം തുറന്നെങ്കിലും ഇവിടത്തെ തിയ്യേറ്ററുകളെല്ലാം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. നിരവധി പുതിയ ചിത്രങ്ങളാണ് റിലീസിനായി കാത്തുനില്‍ക്കുന്നത്. അതേസമയം കേരളത്തില്‍ തിയ്യേറ്ററുകള്‍ തുറക്കാത്തതിനെതിരെ നിര്‍മ്മാതാവ് ഷിബു ജി സൂശിലന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

    shibhu-g-susheelan-

    കഴിഞ്ഞ ദിവസം എറണാകുളം ബ്രോഡ് വേയില്‍ കണ്ട ജനതിരക്കിന്‌റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നിര്‍മ്മാതാവിന്‌റെ പോസ്റ്റ് വന്നിരിക്കുന്നത്. ഈ തിരക്ക് കണ്ടപ്പോള്‍ ഒരു ചോദ്യം കേരളത്തില്‍ സിനിമാ തിയ്യേറ്ററില്‍ മാത്രമാണോ കൊറോണ എന്ന് നിര്‍മ്മാവ് ചോദിക്കുന്നു. ഇത് എറണാകുളം ബ്രോഡ് വേ മാര്‍ക്കറ്റില്‍ 20/12/2020 രാത്രി എഴ് മണിക്കുളള ജനതിരക്ക്, ഇവിടെ കൊറോണ വരില്ലെ, ഈ തിരക്ക് കണ്ടപ്പോള്‍ മനസ്സില്‍ ഒരു ചോദ്യം, എന്തേ സര്‍ക്കാര്‍ സിനിമാ തിയ്യേറ്ററര്‍ മാത്രം തുറക്കുന്നില്ല. കേരളത്തില്‍ സിനിമാ തിയ്യേറ്ററില്‍ മാത്രമാണോ കൊറോണ.

    ബാക്കി ഒകെ തുറക്കാം. സിനിമയ്ക്ക് മാത്രം കൊറോണ. എന്നാണ് വീഡിയോ പങ്കുവെച്ച് ഷിബു ജി സുശീലന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നേരത്തെ സിനിമാ സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ യോഗത്തില്‍ തിയ്യേറ്ററുകള്‍ ഇപ്പോള്‍ തുറക്കേണ്ട എന്ന നിലപാട് എടുത്തിരുന്നു. കോവിഡ് വ്യാപനം ഇതുവരെയും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്‌റെ തീരുമാനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെയാണ് തിയ്യേറ്ററുകള്‍ അടച്ചിട്ടത്.

    Recommended Video

    The top 5 debutant directors of Mollywood in 2020 | Oneindia Malayalam

    ഇത് സിനിമാ മേഖലയ്ക്ക് ഒന്നടങ്കം തിരിച്ചടിയായി മാറിയിരുന്നു. നിരവധി ബിഗ് ബഡ്ജറ്റ് സിനിമകളുടെയും മറ്റും റിലീസാണ് കോവിഡ് വ്യാപനം കാരണം മുടങ്ങിയത്. തിയ്യേറ്റര്‍ റിലീസിന് സാധിക്കാത്തതിനാല്‍ ചില സിനിമകളെല്ലാം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. അതേസമയം തന്നെ ഒടിടി വഴി എത്തിയ സിനിമകള്‍ കണ്ട് തിയ്യേറ്റര്‍ എക്‌സിപീരിയന്‍സ് നഷ്ടപ്പെട്ടതിന്‌റെ നിരാശ പ്രകടിപ്പിച്ചും മിക്കവരും എത്തി.

    Read more about: malayala cinema
    English summary
    producer shibu g susheelan's reaction about not opening kerala theaters
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X