»   » സിനിമ സൂപ്പര്‍ഹിറ്റ്; പ്രതിഫലത്തിന് പുറമെ സംവിധായകന് ലഭിച്ചത്

സിനിമ സൂപ്പര്‍ഹിറ്റ്; പ്രതിഫലത്തിന് പുറമെ സംവിധായകന് ലഭിച്ചത്

By: സാൻവിയ
Subscribe to Filmibeat Malayalam

ടൊവിനോ തോമസിനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്‌സിക്കന്‍ അപാരത തിയേറ്ററുകളില്‍ വിജയമായിരുന്നു. അടുത്ത കാലത്ത് തിയേറ്ററുകളില്‍ എത്തിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രവും മെക്‌സിക്കന്‍ അപാരതയായിരുന്നു. ബോക്‌സോഫീസിലും മികച്ച കളക്ഷനാണ് ചിത്രം നേടിയത്.

ഇപ്പോഴിതാ മാര്‍ച്ച് മൂന്നിന് പുറത്തിറങ്ങിയ ചിത്രത്തിന്റെ വിജയത്തില്‍ സംവിധായകന് ഒരു കിടിലന്‍ ഗിഫ്റ്റ് നല്‍കിയിരിക്കുകയാണ് നിര്‍മാതാവ്. ടോം ഇമ്മട്ടിക്കാണ് നിര്‍മാതാവ് അനൂപ് കണ്ണന്‍ ആ സര്‍പ്രൈസ് എത്തിച്ചുക്കൊടുത്തത്. എന്തായിരിക്കും ആ സര്‍പ്രൈസ് ഗിഫ്റ്റ്. തുടര്‍ന്ന് വായിക്കാം...


കിടിലന്‍ ഗിഫ്റ്റ്

തിയേറ്ററുകളില്‍ മികച്ച വിജയം നേടിയതിനാണ് നിര്‍മാതാവ് ഈ കിടിലന്‍ ഗിഫ്റ്റ് സംവിധായകന് നല്‍കിയത്. ഇന്നോവ ക്രിസ്റ്റ കാറാണ് നിര്‍മാതാവ് പ്രതിഫലത്തിന് പുറമെ സംവിധായകന് നല്‍കിയത്.


ഈ സര്‍പ്രൈസിന് പിന്നില്‍

സിനിമയുടെ ഇത്രയും വലിയ വിജയത്തിന് പിന്നില്‍ സംവിധായകന്റെ അധ്വാനമാണ്. അതുക്കൊണ്ട് തന്നെയാണ് സിനിമയെ വിജയമാക്കിയ സംവിധായകന് ഇങ്ങനെ ഒരു സര്‍പ്രൈസ് താന്‍ കരുതിവെച്ചതെന്നാണ് നിര്‍മാതാവ് പറയുന്നത്.


ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെയാണ് നിര്‍മാതാവ് അനൂപ് കണ്ണന്‍ സംവിധായകന്‍ ടോം ഇമ്മട്ടിക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയ കാര്യം ആരാധകരുമായി പങ്കു വെച്ചത്.


ഒരു മെക്‌സിക്കന്‍ അപാരത

ക്യാംപസ് രാഷ്ട്രീയത്തെ കുറിച്ച് വളരെ വ്യത്യസ്തമായി കഥ പറഞ്ഞ ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. മുമ്പും മലയാള സിനിമയില്‍ ഒത്തിരി ക്യാംപസ് ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലെ തിയേറ്ററുകളില്‍ ആളെ കയറ്റിയ ഒരു ക്യാംപസ് ചിത്രം സമീപക്കാലത്ത് ഉണ്ടായിട്ടില്ല.


വേണ്ടതെല്ലാം ഉണ്ടായിരുന്നു

ക്യാംപസ് രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതെല്ലാം ഉണ്ട്. മാസ് രംഗങ്ങളും കോമഡി രംഗങ്ങളുമെല്ലാം ചിത്രത്തിന്റെ ഭാഗമായിരുന്നു. നൊസ്റ്റാള്‍ജിയയാണ് ചിത്രത്തെ വിജയമാക്കിയ മറ്റൊരു ഘടകം.


പത്ത് കോടി

മാര്‍ച്ച് മൂന്നിന് തിയേറ്ററുകളില്‍ എത്തിയ ഒരു മെക്‌സിക്കന്‍ അപാരത വളരെ പെട്ടെന്നാണ് പത്ത് കോടിയില്‍ എത്തിയത്. ചിത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ കളക്ഷന്‍ 20 കോടിയാണ്. 15 കോടി ബോക്‌സോഫീസില്‍ എത്തിയതോടെ ചിത്രം സൂപ്പര്‍ഹിറ്റ് ചാര്‍ട്ടിലേക്കും എത്തി.


English summary
Producer special gift to Oru Mexican Aparatha movie director.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam