»   » മമ്മൂട്ടിയ്‌ക്കൊപ്പം പ്രഭുദേവയുമില്ല, പ്രീതി സിന്റയുമില്ല; എല്ലാം വെറും നുണക്കഥകള്‍ മാത്രം

മമ്മൂട്ടിയ്‌ക്കൊപ്പം പ്രഭുദേവയുമില്ല, പ്രീതി സിന്റയുമില്ല; എല്ലാം വെറും നുണക്കഥകള്‍ മാത്രം

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് രാജ ടു. പുലിമുരകന്‍ എന്ന ബ്രഹ്മാണ്ഡ വിജയ ചിത്രത്തിന് ശേഷം സംവിധായകന്‍ വശാഖും, തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും മമ്മൂട്ടിയ്ക്ക് വേണ്ടി ഒന്നിയ്ക്കുന്നു എന്നത് തന്നെയാണ് ആ പ്രതീക്ഷയ്ക്ക് കാരണം.

മാത്രമല്ല, മമ്മൂട്ടിയുടെ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ പോക്കിരിരാജ എന്ന ചിത്രത്തിലെ രാജ എന്ന കഥാപാത്രത്തിന്റെ പുനരാവിഷ്‌കാരമാണ് രാജ ടു. പ്രതീക്ഷ അമിതമായപ്പോള്‍ ചില ഇല്ലാക്കഥകളും സിനിമയെ കുറിച്ച് പുറത്തുവന്നു.

raja-2

പോക്കിരി രാജയില്‍ മമ്മൂട്ടിയുടെ അനുജനായി എത്തിയ പൃഥ്വിരാജ് രാജ ടുവില്‍ അതിഥി വേഷം ചെയ്യും എന്നായിരുന്നു ആദ്യം കേട്ട വാര്‍ത്തകള്‍. എന്നാല്‍ ആ വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചു.

പിന്നെ കേട്ടു ബോളിവുഡ് താരം പ്രീതി സിന്റ മമ്മൂട്ടിയുടെ നായികയായി ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കും, പ്രഭു ദേവ അതിഥി വേഷം ചെയ്യും എന്നൊക്കെ. എന്നാല്‍ അതെല്ലാം വെറും നുണക്കഥകള്‍ മാത്രമാണെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുമപാടം വ്യക്തമാക്കി.

ഇപ്പോള്‍ സിനിമയുടെ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിയ്ക്കുന്നതേയുള്ളൂ. തീരുമാനങ്ങളൊന്നും ആയിട്ടില്ല. കഥാപാത്രങ്ങളെയും തീരുമാനിച്ചിട്ടില്ല. രാജയുടെ ജീവിതത്തിലെ മറ്റൊരു ഘട്ടമായിരിയ്ക്കും രാജ ടു - ടോമിച്ചന്‍ പറഞ്ഞു.

English summary
Prabhu Deva And Preity Zinta Roped In For Raja 2 ? Producer Tomichan Mulakuppadam's Response Here!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam