»   » മമ്മൂട്ടിയും മോഹന്‍ലാലും ഒന്നും മിണ്ടുന്നില്ല; സൂപ്പര്‍താരങ്ങള്‍ക്കെതിരെ നിര്‍മാതാക്കള്‍

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നും മിണ്ടുന്നില്ല; സൂപ്പര്‍താരങ്ങള്‍ക്കെതിരെ നിര്‍മാതാക്കള്‍

Posted By: Rohini
Subscribe to Filmibeat Malayalam

കടുത്ത പ്രതിസന്ധിയിലൂടെയാണ് മലയാള സിനിമ ഇപ്പോള്‍ കടന്നു പോകുന്നത്. പുലിമുരുകന്‍ എന്ന ചിത്രം 150 കോടി ക്ലബ്ബിലേക്ക് കടന്ന പശ്ചാത്തലത്തില്‍ തിയേറ്ററുടമകളും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഒരു സിനിമ പോലും റിലീസ് ചെയ്യാതായിട്ട് ഒരു മാസത്തിലധികമായി.

ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം പുലിമുരുകനാണ്, പുലിമുരുകന്‍ എന്ത് ചെയ്തു?

വിഷയത്തില്‍ പൃഥ്വിരാജ് അല്ലാതെ മറ്റ് ഒരു മുന്‍നിര താരവും പ്രതികരിച്ചതായി കണ്ടില്ല. മോഹന്‍ലാലും മമ്മൂട്ടിയും പ്രതികരിക്കാതത്തില്‍ പൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ അതൃപ്തി അറിയിച്ചു

ലാലിനെയും മമ്മൂട്ടിയെയും കുറ്റപ്പെടുത്തി

സിനിമാ സമരം ഒരു മാസം പിന്നിട്ടിട്ടും മമ്മുട്ടിയും മോഹന്‍ലാലും പ്രതികരിച്ചിട്ടില്ല എന്ന് സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴിലുള്ള തീയറ്ററുകളെ ഉള്‍പ്പെടുത്തി പുതിയ സംഘടന രൂപീകരിക്കുന്നത് പരിഗണനയിലാണെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ 30 അംഗങ്ങള്‍ പുതിയ സംഘടനയിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു

പ്രതികരിച്ചവര്‍

സിനിമാ സമരത്തിനെതിരെ പ്രതികരിച്ച മുന്‍നിര താരം പൃഥ്വിരാജ് മാത്രമാണ്. സത്യന്‍ അന്തിക്കാട്, സിദ്ദിഖ് തുടങ്ങിയ സംവിധായകരും പ്രതികരിച്ചിട്ടുണ്ട്. പുലിമുരുകന്റെ വിജയത്തിന് പിന്നാലെ ഇങ്ങനെയൊരു സമരത്തിന്റെ ആവശ്യമെന്താണെന്നാണ് പൃഥ്വിരാജിന്റെ പ്രതികരണം. ഇത് തീര്‍ത്തും മനുഷ്യത്വ രഹിതവും മര്യാദകേടുമാണെന്ന് സത്യന്‍ അന്തിക്കാടും പറഞ്ഞു.

സിനിമ സമരം

തിയേറ്റര്‍ വിഹിതത്തിന്റെ അന്‍പത് ശതമാനം തങ്ങള്‍ക്ക് വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ തിയേറ്ററുടമകള്‍ സമരം നടത്തിയത്. ഇതേ തുടര്‍ന്ന് ക്രിസ്മസ് - ന്യൂ ഇയര്‍ ചിത്രങ്ങളൊന്നും റിലീസ് ചെയ്തില്ല. സിനിമ റിലീസ് ചെയ്യാതായതോടെ 12 കോടിയോളം സാമ്പത്തിക നഷ്ടമുണ്ടായി എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. സമരം ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമങ്ങളൊന്നും ഫലം കണ്ടതുമില്ല.

റിലീസ് കാത്തിരിയ്ക്കുന്ന ചിത്രങ്ങള്‍

മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍, ജയസൂര്യയുടെ ഫുക്രി, പൃഥ്വിരാജിന്റെ എസ്ര, ദിലീപിന്റെ ജോര്‍ജ്ജേട്ടന്റെ പൂരം, കാളിദാസിന്റെ പൂമരം തുടങ്ങി ഒത്തിരി ചിത്രങ്ങള്‍ റിലീസ് ഡേറ്റ് കാത്തിരിയ്ക്കുകയാണ്. സമരത്തെ തുടര്‍ന്ന് പൂമരവും മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറും റിലീസ് മാര്‍ച്ചിലേക്ക് മാറ്റി. ജോമോന്റെ സുവിശേഷങ്ങളും മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോഴും ജനുവരി 19 ന് റിലീസ് ചെയ്യുമെന്നാണ് വിവരം.

സമരം കൊണ്ട് ഉണ്ടായ നഷ്ടം

മലയാള സിനിമയെ സംബന്ധിച്ച് ചരിത്രം നേട്ടം കൊയ്ത വര്‍ഷമാണ് 2016. മറ്റ് ഭാഷാ ചിത്രങ്ങള്‍ക്കൊപ്പം മലയാള സിനിമയും 150 കോടി ക്ലബ്ബിലേക്ക് കയറി. ആ വിജയം ആഘോഷിക്കുന്നതിന് പകരം, അതിനെ നിരുത്സാഹപ്പെടുത്തിക്കൊണ്ടുള്ള ഈ സമരം സിനിമാ ലോകത്തിനേറ്റ ഏറ്റവും വലിയ തളര്‍ച്ചയാണ്. പുതിയ നിര്‍മാതാക്കളെയും, ബിഗ് ബജറ്റ് ചിത്രങ്ങളെയും ഈ സമരം നിരാശപ്പെടുത്തുന്നു. പോരാത്തതിന് സാമ്പത്തിക നഷ്ടവും.

English summary
Producers Accuse Mammootty And Mohanlal Of Not Reacting Against The Cinema Stike

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam