»   » പൃഥ്വിരാജിനെതിരെ നിര്‍മാതാക്കളുടെ സംഘടന

പൃഥ്വിരാജിനെതിരെ നിര്‍മാതാക്കളുടെ സംഘടന

Posted By:
Subscribe to Filmibeat Malayalam
Prithviraj-Shaji Kailas
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൂട്ടിങ് പാതിവഴിയ്ക്ക് നിന്നുപോയ രഘുപതി രാഘവ രാജാറാം പൃഥ്വിരാജിന് വിനയാവുന്നു. ചിത്രവുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ നടപടിയ്‌ക്കൊരുങ്ങുകയാണ് നിര്‍മാതാക്കളുടെ സംഘടനയായ കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

രഘുപതി രാഘവ രാജാറാം എന്ന ചിത്രത്തിന്റെ നിര്‍മാതാവിന്റെ പരാതിയില്‍ അസോസിയേഷന്‍, താരത്തിന് നോട്ടീസ് അയച്ചു കഴിഞ്ഞു. മലയാളത്തില്‍ മറ്റൊരു നിര്‍മതാവിന്റെ സിനിമ ഏറ്റെടുക്കും മുമ്പ് പരാതിയില്‍ പരിഹാരമുണ്ടാക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

അടുത്തിടെ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ സിംഹാസനത്തിന് മുമ്പ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് അഭിനയിച്ച ചിത്രമാണ് രഘുപതി രാഘവ രാജാറാം. എ കെ സാജന്‍ ആയിരുന്നു തിരക്കഥാകൃത്ത്. ചിത്രീകരണത്തിനിടെയുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സിനിമ പാതിവഴിയില്‍ മുടങ്ങിയത്.

പിന്നീട് സംവിധായകനും നായകനും തിരക്കഥാകൃത്തും പുതിയ സിനിമകളിലേക്ക് നീങ്ങി. ഇതോടെയാണ് രഘുപതി രാഘവ രാജാറാമിന്റെ നിര്‍മാതാവ് പാലക്കോട്ടില്‍ മുരളി പരാതിയുമായി സ്വന്തം സംഘടനയെ സമീപിച്ചത്. 'രഘുപതി രാഘവ രാജാറാ'മിന്റെ ഷൂട്ടിംഗ് പാതി വഴിയില്‍ നിന്നു പോയതിനാല്‍ അതിനു വേണ്ടി ചെലവഴിച്ച തുക നഷ്ടപരിഹാരമായി ലഭിയ്ക്കണമെന്നാണ് നിര്‍മാതാവിന്റെ ആവശ്യം. അതേസമയം രഘുപതി രാഘവ രാജാറാം പൊടി തട്ടിയെടുക്കാനില്ലെന്ന് വ്യക്തമാക്കിയ ഷാജി പക്ഷേ പൃഥ്വിയെ നായകനാക്കി മറ്റൊരു ചിത്രം ചെയ്യുമെന്നും വെളിപ്പെടുത്തിയിരുന്നു.

ബോളിവുഡ് ചിത്രമായ ഔറംഗസീബിന്റെ ലൊക്കേഷനിലാണ് പൃഥ്വിരാജ്. തിരിച്ചെത്തിയ ശേഷം കമലിന്റെ സെല്ലുലോയ്ഡ് പൂര്‍ത്തിയാക്കും.
പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ നീക്കത്തോട് പ്രതികരിയ്ക്കാന്‍ പൃഥ്വിരാജ് തയാറായിട്ടില്ല.

English summary
Nearly 50 lakh has already been shelled out on Raghupathi Raghava Rajaram . The producer would have been at a loss if the film was left abandoned thus.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam