twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടിടിയുടെ പേരില്‍ മലയാളത്തില്‍ തട്ടിപ്പ്, നിര്‍മ്മാതാക്കള്‍ കബളിപ്പിക്കപ്പെടുന്നു എന്ന് ബാദുഷ

    By Prashant V R
    |

    കോവിഡ് കാലത്ത് സിനിമാ പ്രേമികള്‍ക്കുളള ഏക ആശ്വാസമായിരുന്നു ഒടിടി പ്ലാറ്റ്ഫോം വഴിയുളള സിനിമകള്‍. ഡയറക്ട് റിലീസ് സിനിമകളും പഴയ സിനിമകളുമെല്ലാം തന്നെ ഒടിടികളില്‍ ലഭ്യമായിരുന്നു. ലോക്ഡൗണില്‍ സൂഫിയും സുജാതയും, മണിയറയിലെ അശോകന്‍, സീ യൂ സൂണ്‍ എന്നീ മലയാള സിനിമകളെല്ലാം ഒടിടി പ്ലാറ്റ്ഫോം വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഈ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയും ലഭിച്ചിരുന്നു.

    അതേസമയം ഒടിടി റിലീസെന്ന വാഗ്ദാനത്തില്‍ നിരവധി നിര്‍മ്മാതാക്കള്‍ കബളിപ്പിക്കപ്പെടുന്നതായി പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷ തുറന്നുപറഞ്ഞിരുന്നു. ഒരുകാലത്ത് ടെലിവിഷന്‍ ചാനലുകളിലെ സംപ്രേക്ഷണത്തിനായുളള സാറ്റലൈറ്റ് റൈറ്റിന്റെ പേരില്‍ നടത്തിയ തട്ടിപ്പിന് സമാനമാണ് നിലവിലെ സ്ഥിതിഗതികളെന്ന് അദ്ദേഹം പറയുന്നു.

    ബാദുഷയുടെ വാക്കുകളിലേക്ക്:

    ബാദുഷയുടെ വാക്കുകളിലേക്ക്

    ഒടിടി പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന തട്ടിപ്പ്; സിനിമകളുടെ പ്രദര്‍ശനത്തിനായി സമീപകാലത്ത് ഉടലെടുത്ത സങ്കേതമാണ് ഒടിടി പ്ലാറ്റ്‌ഫോം. നെറ്റ് ഫ്‌ളികസ്, പ്രൈം വീഡിയോ, സീ5 തുടങ്ങി വന്‍കിട സംരംഭങ്ങള്‍ മുതല്‍ നിരവധി കമ്പനികള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉദാഹരണമാണ്. ഏഷ്യാനെറ്റ്, സൂര്യ പോലുള്ള ചാനലുകള്‍ക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുണ്ട്.

    ഇവിടെയൊക്കെ

    ഇവിടെയൊക്കെ സിനിമകള്‍ റിലീസ് ചെയ്യുകയോ അവകാശം വാങ്ങി പിന്നീട് പ്രദര്‍ശിപ്പിക്കുകയോ ചെയ്യും. പറഞ്ഞു വരുന്നത് അതല്ല, ഈ രംഗത്ത് നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചാണ്. പണ്ട് സാറ്റലൈറ്റ് റേറ്റിന്റെ കാര്യം പറഞ്ഞ് നിരവധി നിര്‍മാതാക്കളും സിനിമാ പ്രവര്‍ത്തകരും കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെയാണ് ഇപ്പോള്‍ ഒടിടി. പ്ലാറ്റ്‌ഫോമുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പ്.

    ഒടിടിയില്‍

    ഒടിടിയില്‍ റിലീസ് ചെയ്യാം എന്നു പറഞ്ഞ് ചെറിയ ബഡ്ജറ്റില്‍ നിരവധി സിനിമകളുടെ ഷൂട്ടോ ചര്‍ച്ചകളോ പ്രീ പ്രൊഡക്ഷന്‍ ജോലികളോ ഒക്കെ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം സിനിമകളും ഒരു ഒടിടി കമ്പനികളുമായോ ഒന്നും ചര്‍ച്ച പോലും നടത്താതെയാണ് തുടങ്ങിയിരിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. വന്‍കിട പ്ലാറ്റ്‌ഫോമുകള്‍ക്കായി സിനിമ ചെയ്യുമ്പോള്‍ അവര്‍ ബാനര്‍, സംവിധായകന്‍, അഭിനേതാക്കള്‍, തിരക്കഥ എന്നിവയൊക്കെ നോക്കാറുണ്ട്.

    അവര്‍ക്ക് വയബിള്‍

    അവര്‍ക്ക് വയബിള്‍ എന്നു തോന്നിയാല്‍ മാത്രമേ തങ്ങള്‍ ഏറ്റെടുക്കാം എന്ന് സമ്മതിക്കാറുള്ളൂ. എന്നാല്‍, നിരവധി നിര്‍മാതാക്കളാണ് ഇപ്പോള്‍ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സിനിമ നടന്നു കാണാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് പലരും ഒ ടി ടി എന്നു പറഞ്ഞ് ഇറങ്ങുന്നത്. സത്യത്തില്‍ നിങ്ങള്‍ കബളിപ്പിക്കപ്പെടുകയാണ്.

    Recommended Video

    Marakkar Arabikadalinte Simham wont release in OTT Platforms
    വീണ്ടും കുറെ

    വീണ്ടും കുറെ നിര്‍മാതാക്കള്‍ കൂടി കുത്തുപാളയെടുക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോം എന്ന് പറഞ്ഞ് സിനിമ പിടിക്കാന്‍ നിരവധി പേര്‍ ഇറങ്ങിയിട്ടുണ്ട്. കൃത്യമായ ഉറപ്പില്ലാതെ നിര്‍മാതാക്കള്‍ ചാടിയിറങ്ങരുത്. ഏതു പ്ലാറ്റ്‌ഫോമിലാണ് സിനിമ റിലീസ് ചെയ്യാന്‍ പോകുന്നത് എന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ വലിയ നഷ്ടമായിരിക്കും ഉണ്ടാവുക, കരുതിയിരിക്കുക. ബാദുഷ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു

    Read more about: badusha ബാദുഷ
    English summary
    Production Controller Badusha About OTT Release And How It Affects Producers
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X