»   » ജനപ്രീതിയില്‍ ആശങ്കയില്ല, ജോര്‍ജേട്ടനു ശേഷം ഡിങ്കനായി ദിലീപ്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

ജനപ്രീതിയില്‍ ആശങ്കയില്ല, ജോര്‍ജേട്ടനു ശേഷം ഡിങ്കനായി ദിലീപ്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

By: Nihara
Subscribe to Filmibeat Malayalam

കുട്ടികളും കുടുംബ പ്രേക്ഷകരുമായിരുന്നു ദിലീപ് എന്ന നടനെ ജനപ്രിയനാക്കിയത്. വെക്കേഷന്‍ സമയം ലക്ഷ്യമാക്കി റിലീസ് ചെയ്ത ജോര്‍ജേട്ടന്‍സ് പൂരത്തിന് വിചാരിച്ചത്ര മുന്നേറ്റമില്ല. മെഗാസ്റ്റാര്‍ ചിത്രം ഗ്രേറ്റ് ഫാദറും പുത്തന്‍ പണവും നിവിന്‍ പോളിയുടെ സഖാവുമാണ് ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നത്. കുട്ടികള്‍ പോലും ഇടിച്ചു കയറുന്നത് ദി ഗ്രേറ്റ് ഫാദറിനാണെന്ന് തിയേറ്ററുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍.

ജോര്‍ജേട്ടന്‍സ് പൂരത്തിനു ശേഷം ദിലീപ് അഭിനയിക്കുന്ന രണ്ടു ചിത്രങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്. റ്റു കണ്‍ട്രീസിനു ശേഷം ദിലീപും റാഫിയും ഒരുമിക്കുന്ന പ്രൊഫസര്‍ ഡിങ്കന്റെ ചിത്രീകരണം തലസ്ഥാനത്ത് ആരംഭിച്ചു.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ദിലീപു റാഫിയും മമ്താ മോഹന്‍ദാസും ഒരുമിച്ച റ്റു കണ്‍ട്രീസ് മികച്ച വിജയമായിരുന്നു. കുടുംബ പ്രേക്ഷകരും കുട്ടികളും ഒരു പോലെ സ്വീകരിച്ച ചിത്രത്തിനു ശേഷം ഇരുവരും വീണ്ടുെമത്തുകയാണ് പ്രൊഫസര്‍ ഡിങ്കനിലൂടെ. നമിതാ പ്രമോദാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.

മജീഷ്യന്റെ വേഷത്തില്‍ ദിലീപ്

ഇതുവരെ ചെയ്തിട്ടില്ലാത്ത വേഷത്തിലാണ് ദിലീപ് പ്രൊഫസര്‍ ഡിങ്കനില്‍ പ്രത്യക്ഷപ്പെടുന്നത്. പതിവു പോലെ കോമഡി തന്നെയാണ് ഈ ചിത്രത്തിന്റെയും പ്രധാന ഹൈലൈറ്റ്.

ത്രീഡിയില്‍ ഒരുക്കുന്നു

ത്രീഡിയിലാണ് ചിത്രമൊരുക്കുന്നത്. ദിലീപ് മജീഷ്യന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നമിതാ പ്രമോദാണ്. സൗണ്ട് തോമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ചിത്രീകരണം തലസ്ഥാനത്ത്

തിരുവനന്തപുരമാണ് പ്രൊഫസര്‍ ഡിങ്കന്റെ പ്രധാന ലൊക്കേഷന്‍. കെ രാമചന്ദ്രബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രാമലീല, കമ്മാരസംഭവം, പ്രൊഫസര്‍ ഡിങ്കന്‍ അണിയറയില്‍ ഈ മൂന്നു ചിത്രങ്ങളുമാണ് ദിലീപിന്‍റേതായി ഒരുങ്ങുന്നത്.

English summary
Professor Dinkan first look poster released.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam