യാത്രയ്ക്കിടയിലെ ഹൊറര്‍ കാഴ്ച്ചകള്‍; ഭീതിജനകവുമായ മുഹൂര്‍ത്തങ്ങളിലൂടെ ഹണിമൂണ്‍ ട്രിപ്പ്

മാതാ ഫിലിംസിന്റെ ബാനറില്‍ എ വിജയന്‍ നിര്‍മ്മാണവും കെ സത്യദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഹണിമൂണ്‍ ട്രിപ്പ്.സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

ഹണിമൂണ്‍ യാത്രയ്ക്കായി വരുണിനും ജാന്‍സിക്കുമൊപ്പം അവരുടെ കസിന്‍സും കൂടുന്നു. ഉല്ലാസജനകമായ യാത്രാമദ്ധ്യേ ഭക്ഷണം കഴിക്കാനായി അവര്‍ ഒരു കാനനപാതയില്‍ പ്രവേശിക്കുന്നു. കസിന്‍സിലൊരാള്‍ കാനനഭംഗി ആസ്വദിക്കുകയും ഒപ്പം അതിന്റെ വീഡിയോ പകര്‍ത്തുന്നതിനുമിടയില്‍ സംഭവിക്കുന്ന ഉദ്വേഗവും ഭീതിജനകവുമായ മുഹൂര്‍ത്തങ്ങളിലൂടെ ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങുന്നു.

Honeymoon Trip

സാധാരണ ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ പാറ്റേണിലാണ് ഇതിലെ വിഷ്വല്‍സൊരുക്കിയിരിക്കുന്നത്. ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സും ഒരുപോലെ റിസ്‌ക് അഭിമുഖീകരിച്ചാണ് ചിത്രത്തിലെ പല ഹൊറര്‍ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ് നായകനായ 'റെഡ് സിഗ്‌നല്‍ എന്ന ചിത്രത്തിനു ശേഷമുള്ള കെ സത്യദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ഹണിമൂണ്‍ ട്രിപ്പ്.

ജീന്‍ വി ആന്റോ , അക്ഷയ, ദേവിക, വിസ്മയ , ലിജോ ജോസഫ് , തൈയ്ക്കാട് ചന്ദ്രന്‍ , ഷിന്റോ ജോസഫ് , സജി കരുക്കാവില്‍ , സതീഷ്‌കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം -ബിജുലാല്‍ പോത്തന്‍കോട്, എഡിറ്റിംഗ് - സുനു എസ് നാവായിക്കുളം, അസ്സോസിയേറ്റ് ഡയറക്ടര്‍ - വി കെ സാബു , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ചന്ദ്രദാസ് , കല-ഭാവന രാധാകൃഷ്ണന്‍ , ചമയം - നിയാസ് സിറാജുദ്ദീന്‍, കോസ്റ്റ്യും - എ കെ ലാല്‍ , ഗാനരചന - രാജേഷ് അറപ്പുര, അജിത്ത്, സംഗീതം - ഗോപന്‍ സാഗരി, ആലാപനം - ജോസ് സാഗര്‍, ഗായത്രി ജ്യോതിഷ്, ആക്ഷന്‍ -രാഹുല്‍ പ്രകാശ്, സംവിധാനസഹായി - വിനോദ് ബി ഐ, പശ്ചാത്തലസംഗീതം - ജെമില്‍ മാത്യു, ഡിസൈന്‍സ് - ശാലിനി ഷിജി, സ്റ്റില്‍സ് - സുനില്‍ മോഹന്‍ ,കിരണ്‍ , ലൊക്കേഷന്‍ മാനേജര്‍ - ചന്ദ്രശേഖരന്‍ പശുവെണ്ണറ , പി ആര്‍ ഓ - അജയ് തുണ്ടത്തില്‍ .

More from Filmibeat

Read more about: movie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X