»   » മലയാളത്തില്‍ നടിമാര്‍ക്കിത്ര ക്ഷാമമോ??? പിടി ഉഷ ആകാന്‍ ബോളിവുഡ് താരമത്തുന്നു...

മലയാളത്തില്‍ നടിമാര്‍ക്കിത്ര ക്ഷാമമോ??? പിടി ഉഷ ആകാന്‍ ബോളിവുഡ് താരമത്തുന്നു...

Posted By: Karthi
Subscribe to Filmibeat Malayalam

കായിക താരങ്ങളോടു ജീവിതത്തോടെ ബോളിവുഡ് എക്കാലവും പ്രിയമാണ്. അടുത്തിടെ നിരവധി ചിത്രങ്ങളാണ് കായിക താരങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയിത്. എംഎസ് ധോനി, അസ്ഹര്‍, സച്ചില്‍, മേരി കോം, ഭാഗ് മില്‍ക്ക ഫാഗ് എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

ദിലീപിന് ജാമ്യം നിഷേധിച്ച കൊച്ചിയില്‍ രാമനുണ്ണിയുടെ അശ്വമേധം... കൊച്ചിയില്‍ നിന്നും രാമലീല നേടിയത്???

രാമലീല തരംഗത്തിലും വിട്ട് കൊടുക്കാതെ 'സുജാത'... പ്രേക്ഷകര്‍ മഞ്ജുവിനും ഒപ്പം, ആര് വീഴും???

കേരളത്തില്‍ നിന്നും ഇന്ത്യയുടെ അഭിമാനമായി മാറിയി പിടി ഉഷയുടെ ജീവിതവും സിനിമ ആകുകയാണ്. ഫുട്‌ബോള്‍ താരം വിപി സത്യന്‍ ജീവതം സിനിമയാക്കി മലയാളവും ബോളിവുഡിന്റെ മാതൃക സ്വീകരിച്ചു. പിടി ഉഷയുടെ ജീവിതം സിനിമയാകുമ്പോള്‍ പിടി ഉഷയാകുന്നത് ബോളിവുഡ് നായികയാണ്.

പ്രിയങ്കാ ചോപ്ര

പിടി ഉഷയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുമ്പോള്‍ നായികയാകുന്നത് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ്. ബോളിവുഡും കടന്ന് ഹോളിവുഡിലും സാന്നിദ്ധ്യ അറിയിച്ച പ്രിയങ്ക ലോകത്ത് ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ മലയാളി കായികതാരമാകുകയാണ്.

രണ്ടാം തവണ

രണ്ടാം തവണയാണ് ഒരു യഥാര്‍ത്ഥ കായിക താരത്തിന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ പ്രിയങ്കയ്ക്ക് അവസരം ലഭിക്കുന്നത്. 2014ല്‍ പുറത്തിറങ്ങിയ മേരി കോമിലും പ്രിയങ്ക തന്നെയായിരുന്നു നായിക.

ബിഗ് ബജറ്റ് ചിത്രം

പിടി ഉഷ ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 100 കോടി രൂപ ബജറ്റിലാണ് ഒരുക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്.

പിടി ഉഷ

ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിന് വെങ്കല മെഡല്‍ നഷ്ടപ്പെട്ട പിടി ഉഷ ഇന്ത്യയ്ക്ക് വേണ്ടി ട്രാക്കില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മെഡല്‍ നേടുന്ന വനിതാ താരമാണ്. ജക്കാര്‍ത്ത് ഏഷ്യന്‍ ഗെയിംസില്‍ മാത്രം അഞ്ച് സ്വര്‍ണവും ഒരു വെങ്കലവും നേടി. സോള്‍ ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണവും ഒരു വെള്ളിയും താരം നേടിയിരുന്നു.

അണിയറയിലെ പ്രമുഖര്‍

അരങ്ങില്‍ മാത്രമല്ല പിടി ഉഷയുടെ അണിയറയിലും പ്രമുഖര്‍ തന്നെയാണ് അണി നിരക്കുന്നത്. മാഡ് ഡാഡ് എന്ന മലയാള ചിത്രം ഒരുക്കിയ പരസ്യ ചിത്ര സംവിധായിക രേവതി എസ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. പയ്യന്നൂര്‍ സ്വദേശി ഡോ സജീഷ് സര്‍ഗമാണ് തിരക്കഥ എഴുതുന്നത്.

മലയാളത്തില്‍ രണ്ടാമത്

ബോളിവുഡില്‍ നിരവധി സ്‌പോര്‍ഡ് ബയോപിക്‌സ് പുറത്ത് ഇറങ്ങിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇറങ്ങുന്ന രണ്ടാമത്തെ സ്‌പോര്‍ട്‌സ് ബയോപിക് ആയിരിക്കും പിടി ഉഷ. വിപി സത്യന്റെ കഥ പറയുന്ന ക്യാപ്ടന്‍ ആണ് മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ബയോപിക്.

English summary
PT Usha biopic named PT Usha India will be in multiple languages. Priyanka Chopra will be in the lead role and this will be 100 crore budget movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam