»   » യൂട്യൂബില്‍ പുലിമുരുകന്റെ ആരാധകര്‍ 10 ലക്ഷം കവിഞ്ഞു!!

യൂട്യൂബില്‍ പുലിമുരുകന്റെ ആരാധകര്‍ 10 ലക്ഷം കവിഞ്ഞു!!

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-വൈശാഖ് ചിത്രമായ പുലിമുരുകന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റിലീസ് ചെയ്ത് കുറഞ്ഞ നാളുകള്‍കൊണ്ട് പത്ത് ലക്ഷം ആരാധകരെയാണ് പുലിമുരുകന്‍ യൂട്യൂബിലൂടെ സ്വന്തമാക്കിയത്.

മലയാള സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും ചെലവ് കൂടിയ ചിത്രം എന്ന വിശേഷണത്തോടയാണ് പുലിമുരുകന്‍ പുറത്തിറങ്ങാനിരിക്കുന്നത്. ഏറെ പ്രത്യേകതകളോടെ പുറത്തിറങ്ങുന്ന ചിത്രം മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ പുലിയുമായുള്ള മോഹന്‍ലാലിന്റെ യഥാര്‍ത്ഥ ഫൈറ്റുമുണ്ട്.


puli-murugan-teaser-youtube

കമാലിനി മുഖര്‍ജിയാണ് നായിക. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജഗപതി ബാബു, നമിത, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് പേരടി, വിനു മോഹന്‍, നോബി എന്നിവര്‍ മറ്റ് പ്രധാന വേഷത്തില്‍ എത്തും.


പ്രശസ്ത ഹോളിവുഡ് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി. ചൈന, വിയറ്റ്‌നാം ഉള്‍പ്പടെ മൂവായിരം സ്‌ക്രീനുകളിലായി ആഗ്‌സറ്റില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Puli Murugan Official Teaser Crosses 10 Lakhs Views On YouTube!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam