»   » പുലിമുരുകന്‍ വീണ്ടും ഞെട്ടിച്ചു! ത്രീഡി വേര്‍ഷന്‍ മൂന്ന് ദിവസം കൊണ്ട് നേടിയത് റെക്കോര്‍ഡ് കളക്ഷന്‍!!

പുലിമുരുകന്‍ വീണ്ടും ഞെട്ടിച്ചു! ത്രീഡി വേര്‍ഷന്‍ മൂന്ന് ദിവസം കൊണ്ട് നേടിയത് റെക്കോര്‍ഡ് കളക്ഷന്‍!!

By: Teresa John
Subscribe to Filmibeat Malayalam

മലയാളക്കരയെ ആവേശത്തിലാക്കിയ സിനിമയായിരുന്നു മോഹന്‍ലാലിന്റെ പുലിമുരുകന്‍. ആദ്യമായി മലയാളത്തില്‍ നിന്നും 100 കോടി ക്ലബ്ബിലെത്തിയ ചിത്രം 150 കോടി നേടിയും ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രം വീണ്ടും തരംഗമായി മാറിയിരിക്കുകയാണ്. സിനിമയുടെ ത്രീഡി വേര്‍ഷന്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയതാണ് അതിന് കാരണം.

ഐശ്വര്യ റായിയുടെയും അഭിഷേകിന്റെയും കുടുംബത്തില്‍ പുതിയ വിശേഷം!ന്യൂയോര്‍ക്കില്‍ പോയ്ത ഇതിനായിരുന്നു!!

ഇനി ത്രീഡിയില്‍ റെക്കോര്‍ഡുകള്‍ വാരിക്കുട്ടാനുള്ള ഒരുക്കത്തിനിടെ പ്രദര്‍ശനം തുടങ്ങി ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം വീണ്ടും കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനകം മികച്ച പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. മൂന്ന് ദിവസത്തെ കളക്ഷന്‍ കാണാം.

പുലിമുരുകന്‍

മലയാള സിനിമയുടെ ഗതി തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു പുലിമുരുകന്‍. മോഹന്‍ലാലിനെ നായകനായി നിര്‍മ്മിച്ച ചിത്രം വൈശാഖായിരുന്നു സംവിധാനം ചെയ്തിരുന്നത്.

ത്രീഡി വേര്‍ഷന്‍

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സിനിമയുടെ ത്രീഡി വേര്‍ഷന്‍ വീണ്ടും റിലീസ് ചെയ്യുകയായിരുന്നു. മോശമില്ലാത്ത അഭിപ്രായമാണ് പുലിമുരുകന്റെ പുതിയ വേര്‍ഷന് ലഭിച്ചിരിക്കുന്നത്.

ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചു


ഏറെ കാലം തിയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നിരുന്ന ചിത്രത്തിന്റെ ത്രീഡി വേര്‍ഷന്‍ വെറും മൂന്ന് ദിവസം കൊണ്ട് നേടിയ കളക്ഷന്‍ കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചിരിക്കുകയാണ്.

ലക്ഷങ്ങള്‍


അറുപത് തിയറ്ററുകളില്‍ മാത്രം പ്രദര്‍ശനം നടത്തുന്ന സിനിമ വെറും മൂന്ന് ദിവസം കൊണ്ട് 19 ലക്ഷമാണ് നേടിയിരിക്കുന്നത്. ശേഷം രണ്ട് ദിവസം കൊണ്ട് 47 ലക്ഷമാണ് സിനിമ നേടിയിരിക്കുന്നത്.

നിലവിലുള്ള ചിത്രങ്ങള്‍


നിലവില്‍ റിലീസ് ചെയ്യുന്ന പുതിയ ചിത്രങ്ങള്‍ക്ക് കിട്ടാത്ത സ്വീകാര്യതയാണ് റിറിലീസ് ചെയ്ത പുലിമുരുകന് കിട്ടിയിരിക്കുന്നതെന്നാണ് കണക്കൂട്ടല്‍. വരും ദിവസങ്ങളില്‍ ഇത് വലിയ തുകയായി മാറുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

പുലിമുരുകന്റെ കളക്ഷന്‍

മലയാള സിനിമയില്‍ ആദ്യത്തെ സംഭവമായിരുന്നു ഒരു സിനിമ 100 കോടി നേടുക എന്നത്. എന്നാല്‍ 100 കോടി മറികടന്ന് 150 കോടി നേടിയായിരുന്നു പുലിമുരുകന്‍ ഞെട്ടിച്ചിരുന്നത്.

ത്രീഡിയ്ക്ക് പിന്നാലെ 4ഡിയും

പുലിമുരുകന്‍ ത്രീഡി വേര്‍ഷന് പിന്നാലെ 4ഡിയിലും ചിത്രം നിര്‍മ്മിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. ത്രീഡി ചിത്രത്തിന് വേണ്ടി തയ്യാറാക്കിയ പോസ്റ്ററിലാണ് 4ഡി ദൃശ്യമികവോട് കൂടി ചിത്രം വരുന്ന കാര്യം പറഞ്ഞിരിക്കുന്നത്.

Pulimurugan 3D Is All Set To Conquer Kerala Theatres
English summary
Pulimurugan 3D Box Office: 2 Days Kerala Collections
Please Wait while comments are loading...

Malayalam Photos

Go to : More Photos