»   » 'ഏട്ടന്' മാത്രമല്ല, ഈ രംഗം ചെയ്യാന്‍ ഇവര്‍ക്കും റോപ്പ് വേണ്ട! സിനിമയെ വെല്ലുന്ന കുട്ടി പുലിമുരുകന്‍!

'ഏട്ടന്' മാത്രമല്ല, ഈ രംഗം ചെയ്യാന്‍ ഇവര്‍ക്കും റോപ്പ് വേണ്ട! സിനിമയെ വെല്ലുന്ന കുട്ടി പുലിമുരുകന്‍!

Posted By:
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകര്‍ക്ക് വിസ്മയത്തിന്റെ ബാഹുബലിയായിരുന്നു പുലിമുരുകന്‍. ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ മലയാളത്തിന്റെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത സിനിമ ചലച്ചിത്ര ലോകത്തും അത്ഭുതമായി. പുലിയും മോഹന്‍ലാലും തമ്മിലുള്ള സംഘട്ടന രംഗങ്ങളായിരുന്നു ചിത്രത്തിന്റെ പ്രേത്യക ആകര്‍ഷണം. ചിത്രത്തില്‍ മോഹന്‍ലാല്‍ ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചതെന്നുള്ള സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്‌ന്റെ വെളിപ്പെടുത്തലോടെ ചിത്രത്തിലെ സംഘട്ടന രംഗങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. 

സിനിമ റിലീസായതിന് പിന്നാലെ ക്ലൈമാക്‌സിലെ ഒരു സംഘട്ടന രംഗം മോഹന്‍ലാല്‍ ഡ്യൂപ്പില്ലാതെ ചെയ്യുന്നതിന്റെ ലൊക്കേഷന്‍ വീഡിയോ പുറത്തു വന്നു. വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. എന്നാല്‍ റോപ്പിന്റെ സഹയത്തോടെയാണ് ഈ രംഗം ചിത്രീകരിച്ചതെന്ന് എതിര്‍ വാദവും ശക്തമായി. എന്നാല്‍ ഈ രംഗം ചിത്രീകരിക്കാന്‍ റോപ്പ് ഉപയോഗിച്ചില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിട്ടും വാദപ്രതിവാദങ്ങള്‍ തുടര്‍ന്നു. 

ഏഷ്യാനെറ്റ് അവാര്‍ഡ് നിശയില്‍ മോഹന്‍ലാല്‍ വീണ്ടും പുലിമുരുകനായി എത്തി. റോപ്പിന്റെ സഹായത്താലാണ് മോഹന്‍ലാല്‍ ഡ്യൂപ്പില്ലാതെ ചെയ്തതെന്ന് ആരോപണമുയര്‍ന്ന സംഘട്ടന രംഗം ആര്‍ത്തലയ്ക്കുന്ന കാണികള്‍ക്ക് മുന്നില്‍ റോപ്പിന്റെ സഹായമില്ലാതെ മോഹന്‍ലാല്‍ ചെയ്ത് കാണിച്ചു. ഇതോടെ വിമര്‍ശകരുടെ വായടഞ്ഞു. ഈ ദൃശ്യവും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി.

മോഹന്‍ലാല്‍ ചെയ്ത ആക്ഷന്‍ രംഗമല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. മോഹന്‍ലാല്‍ റോപ്പോ ഡ്യൂപ്പോ ഇല്ലാതെ ചെയ്ത സംഘട്ടന രംഗം അതുപോലെ അനുകരിച്ച കുട്ടികളുടെ വീഡിയോയാണ്. വളരെ വേഗത്തിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരിലൊരാളായ പീറ്റര്‍ ഹെയ്‌ന്റെ നേതൃത്വത്തില്‍ എല്ലാവിധ സുരക്ഷാ മുന്‍കരുതലോടെയുമാണ് സിനിമയില്‍ ആ രംഗം ചിത്രീകരിച്ചത്. എന്നാല്‍ യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളുമില്ലാതെയാണ് കുട്ടികള്‍ ഈ രംഗം ചെയ്തിരിക്കുന്നത്. എന്തുതന്നെയായാലും ഈ കുട്ടിപുലിമുരുകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ആരാധകരെ ആവേശത്തിലാഴ്ത്തിയ സിനിമയിലെ പശ്ചാത്തല സംഗീതത്തിന്റെ പിന്‍ബലത്തോടെയാണ് ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

150 ദിവസം കൊണ്ട് 150 കോടിയിലധികം രൂപ സ്വന്തമാക്കിയ ചിത്രമാണ് പുലിമുരുകന്‍. 25 കോടി രൂപ മുതല്‍ മുടക്കി ചിത്രം നിര്‍മിച്ചത്. ടോമിച്ചന്‍ മുളകുപാടമാണ്. ഉദയ്കൃഷ്ണയുടെ രചനയില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്തത്. മോഹന്‍ലാല്‍ നായകനായി എത്തിയ സിനിമയില്‍ കമാലിനി മുഖര്‍ജിയായിരുന്നു നായിക.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കുട്ടികളുടെ പ്രകടനം കാണാം...

English summary
Pulimugan action sequence by kids getting viral in Social media. The video with the background score of Pulimurugan spreading through Facebook. The Kids are not supposed to take any safety precautions.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam