»   » അല്ലു അര്‍ജ്ജുനും മോഹന്‍ലാലിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല, മുരുകന് പുതിയ റെക്കോഡ്

അല്ലു അര്‍ജ്ജുനും മോഹന്‍ലാലിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല, മുരുകന് പുതിയ റെക്കോഡ്

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമാ ചരിത്രത്തെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തെ തന്നെ മാറ്റിയെഴുതുകയാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍. 2016 ല്‍ റിലീസ് ചെയ്തതില്‍ സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍ മുരുകന്‍.

നിവിന്‍ രാശിയോ, ഫഹദിനും കുഞ്ചാക്കോ ബോബനും വേണ്ടി ടൈറ്റില്‍ ലോഞ്ച് ചെയ്തത് പോളി!!


അല്ലു അര്‍ജ്ജുന്‍ നായകനായ സറൈനുഡു എന്ന ചിത്രത്തെയും പിന്തള്ളിയാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ ഇപ്പോള്‍ നാലാം സ്ഥാനത്ത് എത്തിയിരിയ്ക്കുന്നത്. 2016 ന്റെ തുടക്കത്തിലാണ് സറൈനുഡു റിലീസ് ചെയ്തത്.


മുരുകന്റെ നേട്ടം

അല്ലു അര്‍ജ്ജുന്റെ ചിത്രത്തിന്റെ ആകെ വേള്‍ഡ് വൈല്‍ഡ് കലക്ഷന്‍ 127 കോടി രൂപയായിരുന്നു. എന്നാല്‍ ഈ നേട്ടം ഇതിനോടകം നേടിക്കഴിഞ്ഞ മുരുകന്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്.


ഇനി മുരുകന് മുന്നിലുള്ളത്

ഈ വര്‍ഷം റിലീസ് ചെയ്ത സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍ പുലിമുരുകന്‍. ഇനി മുന്നിലുള്ളത് വിജയ് യുടെ തെറിയും (175 കോടി) രജനികാന്തിന്റെ കബാലിയും (350 കോടി) മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും ഒന്നിച്ച ജനത ഗരേജുമാണ് (135). ഈ ജൈത്രയാത്ര തുടരുകയാണെങ്കില്‍ ആദ്യ മൂന്നില്‍ ഇടം നേടുക മുരുകന് പ്രയാസമാകില്ല.


അജിത്തും സൂര്യയും വിജയ് യും തോറ്റു

വിജയ് യുടെ കത്തി, സൂര്യ യുടെ സിങ്കം ടു, അജിത്തിന്റെ വേതാളം എന്നീ ചിത്രങ്ങളുടെ കലക്ഷന്‍ ഇതിനോടകം പുലിമുരുകന്‍ കടത്തിവെട്ടിക്കഴിഞ്ഞു.


മന്യം പുലിയും കുതിയ്ക്കുന്നു

അതേ സമയം തെലുങ്കിലേക്ക് മൊഴിമാറ്റം നടത്തിയ പുലിമുരുകനും കുതിയ്ക്കുകയാണ്. ആദ്യ ദിവസം തന്നെ മന്യംപൂലി നേടിയത് 5 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


English summary
Pulimurugan Box Office: Beats Sarrainodu To Become The Fourth Highest South Indian Grosser Of 2016!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam