»   » പിന്നെയും പിന്നെയും മോഹന്‍ലാല്‍ നിവിനെ തോത്പിക്കുന്നു, മുരുകന് പുതിയ റെക്കോഡ്!!

പിന്നെയും പിന്നെയും മോഹന്‍ലാല്‍ നിവിനെ തോത്പിക്കുന്നു, മുരുകന് പുതിയ റെക്കോഡ്!!

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ നിലവിലുള്ള എല്ലാ ബോക്‌സോഫീസ് കലക്ഷന്‍ റെക്കോഡുകളും പുലിമുരുകന്‍ തന്റെ പേരിലാക്കി. നിവിന്‍ പോളിയുടെ പ്രേമം എന്ന ചിത്രം സൃഷ്ടിച്ച റെക്കോഡുകള്‍ മോഹന്‍ലാലിന്റെ പുലിമുരുകന്‍ അനായാസം മറികടന്നു.

ഇന്ത്യയില്‍ ഒരു സൂപ്പര്‍സ്റ്റാറും ഇതുവരെ നേടാത്ത റെക്കോഡും മോഹന്‍ലാല്‍ നേടി.. നോക്കൂ


ഇപ്പോള്‍ ഓരോ തിയേറ്ററുകളിലെയും കലക്ഷന്‍ റെക്കോഡ് മാറ്റി എഴുതുകയാണ് പുലിമുരുകന്‍. എറണാകുളം മള്‍ട്ടിപ്ലക്‌സില്‍ നിവിന്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം സൃഷ്ടിച്ച റെക്കോഡും പുലിമുരുകന്‍ മറികടന്നു.


എറണാകുളം മള്‍ട്ടിപ്ലക്‌സില്‍

എറണാകുളം മള്‍ട്ടിപ്ലക്‌സില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം നിവിന്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമായിരുന്നു. 2.94 കോടിയാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എറണാകുളം മള്‍ട്ടിപ്ലക്‌സില്‍ നിന്ന് ആകെ നേടിയ കലക്ഷന്‍. എന്നാല്‍ പുലിമുരുകന്‍ 27 ദിവസത്തെ പ്രദര്‍ശനത്തിലൂടെ തന്നെ 2.95 കോടി ഇവിടെ നിന്നും നേടി.


മൂന്ന് കോടി നേടും

എറണാകുളം മള്‍ട്ടിപ്ലക്‌സില്‍ നിന്ന് മൂന്ന് കോടി നേടുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോഡും അധികം വൈകാതെ മോഹന്‍ലാലിന്റെ പുലിമുരുകന്‍ സ്വന്തമാക്കും. ഹോളിവുഡ് ബ്ലോക്ബസ്റ്റര്‍ ഹിറ്റായ ജംഗിള്‍ ബുക്കാണ് എറണാകുളം മള്‍ട്ടിപ്ലക്‌സില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം.


പുലിമുരുകന്‍ മറികടക്കും

ഫാന്റസി ചിത്രമായ ജംഗിള്‍ ബുക്ക് എറണാകുളം മള്‍ട്ടിപ്ലക്സ്സുകളില്‍ നിന്നും ആകെ നേടിയ കലക്ഷന്‍ 3.72 കോടി രൂപയാണ്. എന്നാല്‍ അധികം താമസിയാതെ ഈ റെക്കോഡ് പുലിമുരുകന്‍ മറികടക്കും എന്നാണ് ട്രേഡ് അനലൈസ് റിപ്പോര്‍ട്ടുകള്‍


യുഎഇ യില്‍ ഇന്ന് മുതല്‍

അതേ സമയം ഇന്ന് (04-11-2016) മുതല്‍ യു എ ഇ യില്‍ പുലിമുരുകന്റെ റിലീസ് വ്യാപിയ്ക്കും. ന്യൂസ് ലാന്റില്‍ ഹോളിവുഡ് ചിത്രങ്ങളെയൊക്കെ കടത്തി വെട്ടി പ്രദര്‍ശനം തുടരുന്ന പുലിമുരുകന്‍ തന്നെയായിരിയ്ക്കും മലയാളത്തില്‍ ഏറ്റവും ആദ്യം നൂറ് കോടി ക്ലബ്ബിലേക്ക് കടക്കുന്ന സിനിമ എന്നാണ് പ്രതീക്ഷ.


English summary
Interestingly, the Mohanlal movie recently broke the Ernakulam multiplex collection record of Nivin Pauly starrer Jacobinte Swargarajyam. Thus, Pulimurugan has emerged as the highest grossing Malayalam movie of Ernakulam multiplexes.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam