»   » ദിലീപിന്റെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തു, പുലിമുരുകന്റെ ബോക്‌സോഫീസ് കളക്ഷന്‍!

ദിലീപിന്റെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തു, പുലിമുരുകന്റെ ബോക്‌സോഫീസ് കളക്ഷന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പുലിമുരുകന്‍ മലയാള സിനിമയിലെ ഏറ്റവും വലിയ സ്ഥാനം നേടി കഴിഞ്ഞു. മലയാളത്തില്‍ ആദ്യമായി നൂറു കോടി കടന്ന ചിത്രമെന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്. റിലീസ് ചെയ്ത് 35 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 105 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. നിലവിലെ പ്രകടനം വരും ദിവസങ്ങളില്‍ തുടര്‍ന്നാല്‍ പുലിമുരുകന്‍ 150 കോടി കടക്കുമെന്നാണ് വിലയിരുത്തല്‍.

ഇപ്പോഴിതാ ചിത്രത്തിന്റെ യുകെ കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. ഇതുവരെ ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത കളക്ഷനാണ് പുലിമുരുകന്‍ യുകെയില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പുലിമുരുകന്റെ യുകെ ബോക്‌സോഫീസ് കളക്ഷന്‍. തുടര്‍ന്ന് വായിക്കൂ...


ഒരു കോടി

റിലീസ് ചെയ്ത് അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കോടി രൂപ യുകെ തിയേറ്ററുകളില്‍ നിന്ന് നേടി.


ടു കണ്‍ട്രീസിന്റെ റെക്കോര്‍ഡ്

ഇതോടെ ദിലീപ് ചിത്രമായ ടു കണ്‍ട്രീസിന്റെ യുകെ റെക്കോര്‍ഡാണ് പുലിമുരുകന്‍ തകര്‍ത്തത്. ഇതുവരെ യുകെയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ദിലീപിന്റെ ടു കണ്‍ട്രീസ്.


ന്യൂസിലന്റില്‍ നിന്ന് റെക്കോര്‍ഡ്

ന്യൂസിലന്റില്‍ നിന്നും പുലിമുരുകന് റെക്കോര്‍ഡുണ്ട്. ന്യൂസിലന്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമെന്ന റെക്കോര്‍ഡും നേടി. ഗള്‍ഫ്,ജിസിസി യില്‍ നിന്ന് രജനികാന്തിന്റെ കബാലി റെക്കോര്‍ഡ് തകര്‍ക്കുന്ന പ്രകടനമാണ് പുലിമുരുകന്‍ കാഴ്ച വച്ചത്.


യുഎസില്‍ പ്രേമം റെക്കോര്‍ഡ്

യുഎസില്‍ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം പ്രേമത്തിന്റെ റെക്കോര്‍ഡാണ് പുലിമുരുകന്‍ തകര്‍ത്തത്. 2015ല്‍ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചിത്രമായിരുന്നു പ്രേമം.


35 ദിവസം

റിലീസ് ചെയ്ത് 35 ദിവസങ്ങള്‍ പിന്നിടുന്ന ചിത്രം 105 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. നിലവിലെ പ്രകടനം തുടര്‍ന്നാല്‍ ചിത്രം ബോക്‌സോഫീസില്‍ 150 കോടി കടക്കുമെന്നാണ് വിലയിരുത്തല്‍.ദിലീപിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Pulimurugan Box Office: UK Collection Report.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X