»   » പുലിമുരുകനില്‍ കൈ പൊള്ളിയത് ആന്റണി പെരുമ്പാവൂരിന്!!! ഒന്നും രണ്ടുമല്ല കോടികളുടെ നഷ്ടം!!!

പുലിമുരുകനില്‍ കൈ പൊള്ളിയത് ആന്റണി പെരുമ്പാവൂരിന്!!! ഒന്നും രണ്ടുമല്ല കോടികളുടെ നഷ്ടം!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ ചരിത്രത്തെ മാറ്റി മറിച്ച ചിത്രമായിരുന്നു പുലിമുരുകന്‍. മലയാള പോലൊരു ചെറിയ ഇന്‍ഡസ്ട്രിയില്‍ നിന്നും ഒരു സിനിമ നൂറ് കോട് കളക്ഷന്‍ നേടുക എന്നത് ആലോചിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. എന്നാല്‍ ആ ചിന്ത തന്നെ മാറ്റിയത് പുലിമുരുകന്‍ എന്ന ഒറ്റ ചിത്രമാണ്.

പ്രണവിനൊപ്പം താരപുത്രി!!! ആ സെല്‍ഫിക്ക് പിന്നില്‍??? പുതിയ ചിത്രത്തിലെ നായിക???

പുലിമുരുകനെ തകര്‍ക്കാന്‍ ബാഹുബലി കുതിക്കുന്നു!!! പ്രതിരോധവുമായി മലയാള സിനിമ ലോകം!!!

പുലിമുരുകന്‍ എല്ലാവര്‍ക്കും, മലയാള സിനിമയ്ക്കും വലിയ നേട്ടമുണ്ടാക്കിയ സിനിമയാണ്. മോഹന്‍ലാലിനും വൈശാഖിനും ഉദയകൃഷ്ണയ്ക്കും ടോമിച്ചന്‍ മുളകുപാടത്തിനും എല്ലാം ചിത്രം ലാഭമുണ്ടാക്കി. എന്നാല്‍ മോഹന്‍ലാലിന്റെ സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂരിന് പുലിമുരുകന്‍ സമ്മാനിച്ചത് കോടികളുടെ നഷ്ടമാണ്. 

പുലിമുരുകന്‍ എന്ന് പറഞ്ഞാല്‍ ആദ്യം കേള്‍ക്കുക കോടികളുടെ കിലുക്കമാണ്. മലയാള സിനിമയ്ക്ക് ആദ്യ 100 സമ്മാനിച്ച ചിത്രം. 100 മാത്രമല്ല 150 ചിത്രം നേടി. 25 കോടി മുതല്‍ മുടക്കിയാണ് ചിത്രം നിര്‍മിച്ചത്.

മോഹന്‍ലാലിന്റെ മുന്‍കാല റെക്കോര്‍ഡ് ചിത്രങ്ങളിലൊക്കെ ആന്റണി പെരുമ്പാവൂരിനും പങ്കുണ്ടായിരുന്നു. 50 കോടി കടന്ന നാല് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ രണ്ടും നിര്‍മിച്ചത് ആന്റണിയാരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യവും 20 കോടി ചിത്രമായി നരസിംഹവും നിര്‍മിച്ചത് ആശീര്‍വാദ് ആയിരുന്നു.

നൂറ് കോടി എന്ന റെക്കോര്‍ഡിലേക്ക് കുതിച്ച് കയറിയ പുലിമുരുകന്‍ മലയാളത്തിലെ അതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിച്ച സിനിമയായിരുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമായിരുന്നു ചിത്രം നിര്‍മിച്ചത്.

പുലിമുരുകന്‍ അക്ഷരാര്‍ത്ഥത്തില്‍ പണികൊടുത്തത് മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തിനാണ്. ഗീതാഞ്ജലിക്ക് ശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒപ്പം. മികച്ച പ്രതികരണം നേടി നല്ല കളക്ഷനില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് പുലിമുരുകന്റെ റിലീസ്.

സെപ്തംബര്‍ എട്ടിനായിരുന്നു ഒപ്പം കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച അഭിപ്രായം നേടാന്‍ ചിത്രത്തിനായി. കൃത്യം ഒരു മാസത്തിന് ശേഷം ഒക്ടോബര്‍ ഏഴിനായിരുന്നു പുലിമുരുകന്റെ റീലീസ്. വൈഡ് റിലീസായിരുന്നു ചിത്രത്തിന്. 300ഓളം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

മികച്ച അഭിപ്രായം നേടി ഒപ്പം വിജയകരമായി പ്രദര്‍ശനം തുടരുമ്പോഴായിരുന്നു പുലിമുരുകന്റെ റിലീസ്. നല്ല കളക്ഷനില്‍ തുടരുമ്പോവും പല തിയറ്ററില്‍ നിന്നും ഒപ്പത്തിന് പിന്മാറേണ്ടി വന്നു. ഇത് ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചു.

മികച്ച കളക്ഷനില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പെട്ടന്ന് തിയറ്റര്‍ വിട്ടതോടെ കളക്ഷനില്‍ കാര്യമായി ഇടിവ് നേരിട്ടു. നിര്‍മാതാവിനുള്ള വിഹിതത്തില്‍ മാത്രം മൂന്ന് കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

പുലിമുരുകന്‍ ഒപ്പത്തിന് തിരച്ചടിയായെങ്കിലും ചിത്രം ബോക്‌സ് ഓഫീസില്‍ 70 കോടിയിലധികം കളക്ഷന്‍ നേടി. 50 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമായി ഒപ്പം. പുലിമുരുകന്‍ തരംഗത്തിനിടയിലും കളക്ഷന്‍ നേടാന്‍ ഒപ്പത്തിന് സാധിച്ചിരുന്നു.

നൂറ് കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് പുലിമുരുകന്റെ പേരിലാണ്. പുലിമുരുകന്റെ റെക്കോര്‍ഡ് അല്പം കൂടെ നീണ്ടിരുന്നെങ്കില്‍ ആ റെക്കോര്‍ഡ് ഒപ്പത്തിന് ലഭിക്കുമായിരുന്നു. ചിത്രത്തിന്റെ ആകെ കളക്ഷന്‍ സൂചിപ്പിക്കുന്നതും അതാണ്.

ഇത് പഴയ കഥയുടെ ആവര്‍ത്തനമാണ്. പക്ഷെ അന്ന് പണികിട്ടിയത് ആന്റണിക്കായിരുന്നില്ലെന്ന് മാത്രം. ജോഷി മോഹന്‍ലാല്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രം റീലിസ് ചെയ്ത് ഒരു മാസത്തിനുള്ളിലാണ് ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച മോഹന്‍ലാലിന്റെ മറ്റൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ചൈന ടൗണ്‍ റിലീസാകുന്നത്.

ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തരംഗത്തിനിടയെ റിലീസ് ചെയ്‌തെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ ചൈനാ ടൗണിന് കഴിഞ്ഞില്ല. വര്‍ണചിത്ര സുബൈറായിരുന്നു ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ നിര്‍മാണം. മികച്ച കളക്ഷന്‍ നേടുമ്പോഴാണ് ചൈന ടൗണ്‍ കാരണം ചിത്രത്തിന് തിയറ്ററുകള്‍ നഷ്ടമായത്.

മോഹൻലാൽ ചിത്രങ്ങളിൽ ചെറുതെങ്കിലും ഒരു വേഷം ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കാറുണ്ട്. പുലിമുരുകനിലും ചെറിയൊരു വേഷത്തിൽ ആന്റണി എത്തുന്നുണ്ട്. ജീപ്പ് ഡ്രൈവറുടെ വേഷത്തിൽ ഒരു സീനിലാണ് അഭിനയിക്കുന്നത്.

English summary
Pulimhurugan made a lose of crores to producer Antony Perumbavoor. Pulimurugan affect the collection of Oppam produced by Antony Perumbavoor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam