»   » മമ്മൂട്ടിയ്ക്ക് വേണ്ടി പുലിമുരുകന്‍ ടീം വീണ്ടും; വൈശാഖ് സംവിധാനം, ടോമിച്ചന്‍ നിര്‍മ്മാണം!!

മമ്മൂട്ടിയ്ക്ക് വേണ്ടി പുലിമുരുകന്‍ ടീം വീണ്ടും; വൈശാഖ് സംവിധാനം, ടോമിച്ചന്‍ നിര്‍മ്മാണം!!

Posted By: Rohini
Subscribe to Filmibeat Malayalam

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍, വൈശാഖിന്റെ സംവിധാനത്തില്‍, ടോമിച്ചന്‍ മുളകുപാടം നിര്‍മ്മാണത്തില്‍, മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ എന്ന ചിത്രമാണ് ഇപ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍ ആളെ കൂട്ടുന്നത്. പുലിമുരുകനൊപ്പം റിലീസ് ചെയ്ത മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന് താരതമ്യേനെ തിയേറ്ററുകള്‍ കുറവാണ്.

സൂപ്പര്‍താരങ്ങള്‍ 28ല്‍ പെണ്ണുകെട്ടി, ദുല്‍ഖര്‍ 25ല്‍, നിവിന്‍ 26ല്‍, ഫഹദ് 32ല്‍; വിവാഹപ്രായം ഇതോ?

എന്നാല്‍ മമ്മൂട്ടി ഫാന്‍സ് ഇനി വിഷമിക്കേണ്ടതില്ല, പുലിമുരുകന്റെ അതേ ടീം മമ്മൂട്ടിയ്ക്ക് വേണ്ടി ഒന്നിയ്ക്കുന്നു. ഉദയ് കൃഷ്ണ തിരക്കഥ എഴുതും, വൈശാഖ് സംവിധാനം ചെയ്യും, ടോമിച്ചന്‍ മുളകുപാടം നിര്‍മിയ്ക്കും!!

കഥ പറഞ്ഞു

മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന ഹനീഫ് അദേനിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെത്തി ഉദയ് കൃഷ്ണയും വൈശാഖും മമ്മൂട്ടിയോട് കഥ പറഞ്ഞുവത്രെ. കഥ മെഗാസ്റ്റാറിന് നന്നായി ബോധിച്ചു എന്നാണ് അറിയുന്നത്.

മാസ് മസാല

പുലിമുരുകനെ പോലെ തന്നെ ഒരു മാസ് മസാല ചിത്രമാണ് മമ്മൂട്ടിയ്ക്ക് വേണ്ടിയും ഒരുക്കുന്നത് എന്നാണ് കേള്‍ക്കുന്നത്. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയാല്‍ ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കുമത്രെ.

പുലിയാകുമോ മെഗാസ്റ്റാര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയും മീശപിരിച്ച് മാസ് അവതരാത്തിലെത്തുന്ന ഒരു ചിത്രമായിരിക്കുമോ ഇത് എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍. തീര്‍ച്ചയായും മമ്മൂട്ടിയ്ക്ക് ഒരു മാസ് ചിത്രം ഇറങ്ങേണ്ട അത്യാവശ്യം ഈ സാഹചര്യത്തിലുണ്ട്

വൈശാഖും മമ്മൂട്ടിയും

ജോണി ആന്റണി സംവിധാനം ചെയ്ത തുറുപ്പുഗുലാന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ സഹസംവിധായകനായി എത്തിയത് വൈശാഖാണ്. പിന്നീട് മമ്മൂട്ടിയെ നായകനാക്കി പോക്കിരി രാജ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് വൈശാഖ് സംവിധാന രംഗത്തെത്തിയത്. പുലിമുരുകനെ പോലെ അല്ലെങ്കില്‍, ഒരു പോക്കിരി രാജ ഹിറ്റ് ചിത്രമാണ് ഇനി ഈ കൂട്ടുകെട്ടില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുന്നത്.

English summary
Pulimurugan Team to Join with Mammootty for the Next Project

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam