»   » പുലിമുരുകന്‍ തെലുങ്ക്; മന്യംപുലിയുടെ റിലീസ് ഡേറ്റ് പുറത്തു വിട്ടു!

പുലിമുരുകന്‍ തെലുങ്ക്; മന്യംപുലിയുടെ റിലീസ് ഡേറ്റ് പുറത്തു വിട്ടു!

Posted By: Sanviya
Subscribe to Filmibeat Malayalam

ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന്‍ നിലവിലെ റെക്കോര്‍ഡ് തകര്‍ത്ത് തിയേറ്ററുകളില്‍ മുന്നേറുകയാണ്. റിലീസ് ചെയ്ത് 23 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 70 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍.

നവംബര്‍ മൂന്നിന് ചിത്രം ഗള്‍ഫ് കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. യുഎഇ, ഒമാന്‍, കുവൈത്ത്, ബഹറിന്‍, ഖത്തര്‍ എന്നിവടങ്ങളിലെ എഴുപതോളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.


അതേ സമയം ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ റിലീസ് ഡേറ്റും പ്രഖ്യാപിച്ചു. നവംബര്‍ 11നാണ് റിലീസ്. മന്യംപുലി എന്ന പേരിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. തുടര്‍ന്ന് വായിക്കൂ...


മനമന്ത, ജനതാ ഗാരേജിന് ശേഷം

മനമന്ത, ജനതാ ഗാരേജ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം തെലുങ്കില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് പുലിമുരുകന്‍. മന്യം പുലി എന്ന പേരിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.


തെലുങ്കിലെ പ്രിയതാരങ്ങള്‍

പുലിമുരുകനില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിച്ച ജഗപതി ബാബു, കിഷോര്‍, കമാലിനി മുഖര്‍ജി തുടങ്ങിയവര്‍ തെലുങ്ക് പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ്.


നിര്‍മാണം

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്.


ഗള്‍ഫ് രാജ്യങ്ങളില്‍

നവംബര്‍ മൂന്നിന് ചിത്രം ഗള്‍ഫ് കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യും. യൂറോപ്പ്, യുഎസ്, യുകെ റിലീസിന് ശേഷമാണ് പുലിമുരുകന്‍ ഗള്‍ഫ് കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്നത്.


English summary
Pulimurugan Telugu Dubbed Version's Release Date Is Out!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam