»   » ഡിസംബര്‍ 2ന് പുലിമുരുകന്‍ തെലുങ്കിലെത്തുന്നു; മാന്യംപുലി കോടി വാരുമോ

ഡിസംബര്‍ 2ന് പുലിമുരുകന്‍ തെലുങ്കിലെത്തുന്നു; മാന്യംപുലി കോടി വാരുമോ

Posted By: Nihara
Subscribe to Filmibeat Malayalam

കേരളത്തിലെ ബോക്‌സ് ഓഫീസുകളില്‍ സൂപ്പര്‍ഹിറ്റായി 100 കോടി ലിസ്റ്റിലും കയറിയ മോഹന്‍ലാല്‍ ചിത്രം തെലുങ്ക് റിലീസിങ്ങിന് തയ്യാറായിരിക്കുകയാണ്. ഡിസംബര്‍ 2 നാണ് മാന്യംപുലി അഥവാ തെലുങ്ക് പുലിമുരുകന്‍ തിയേറ്ററുകളിലെത്തുന്നത്.

പ്രശസ്ത നിര്‍മാതാവ് കൃഷ്ണറെഡ്ഡിയാണ് സിനിമയുടെ തെലുങ്ക് നിര്‍മ്മാണം സ്വന്തമാക്കിയത്. മോഹന്‍ ലാല്‍ പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രങ്ങളായ മനമന്ത, ജനതാ ഗാരേജ് എന്നീ ചിത്രങ്ങള്‍ മികച്ച വിജയമായിരുന്നു.

തെലുങ്കിലെത്തുമ്പോള്‍ മാന്യംപുലി

മലയാളക്കരയില്‍ സൂപ്പര്‍ഹിറ്റായ ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുകയാണ്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആക്ഷന്‍ സീനുകള്‍ ഈ ചിത്രത്തിലുണ്ട്. കുട്ടി മുരുകനും പുലിയും തമ്മിലുള്ള ഫൈറ്റ് സീനുകള്‍ ഏറെ ത്രസിപ്പിക്കുന്ന രംഗമാണ്. മോഹന്‍ ലാല്‍ എന്ന നടന്റെ അഭിനയ മികവ് ചിത്രത്തിന് പത്തരമാറ്റാണ്. മനസ്സ് എത്തുന്നിടത്തു ശരീരവും എത്തിക്കാനുള്ള ലാലിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്.

മുവ്വലിനേ കവിഞ്ചേ

കാടണിയും കാല്‍ച്ചിലമ്പേ എന്ന ഗാനത്തിന്റെ തെലുങ്ക് ആരംഭിക്കുന്നത് ഇങ്ങനെയാണ്. വിജയ് യേശുദാസും കൗസല്യയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

റിലീസിങ്ങ് 350 ല്‍ അധികം തിയേറ്ററില്‍

ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ 350 ല്‍ അധികം തിയേറ്ററുകളിലാണ് മാന്യം പുലി റിലീസ് ചെയ്യുന്നത്.

സ്വന്തമായി ഡബ്ബ് ചെയ്തു

തെലുങ്കിലും മോഹന്‍ലാല്‍ സ്വന്തം ശബ്ദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. സാങ്കേതിക മികവാര്‍ന്ന ചിത്രത്തില്‍ സ്വന്തമായി ഡബ്ബ് ചെയ്യാനും മോഹന്‍ലാല്‍ തയ്യാറായി

ജനതാ ഗാരേജിന് ശേഷം തെലുങ്കില്‍

വന്‍ വിജയം നേടിയ ജനതാ ഗാരേജിന് ശേഷം റിലീസ് ചെയ്യുന്ന മോഹന്‍ ലാല്‍ ചിത്രമാണ് മാന്യം പുലി. ചിത്രത്തിന്റെ വിജയത്തിന് ശേഷം മോഹന്‍ലാലിന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍.

100 കോടി ക്ലബിലെത്തിയ ആദ്യ മലയാള ചിത്രം

ഒക്ടോബര്‍ 7 ന് റിലീസ് ചെയ്ത പുലിമുരുകന്‍ മലയാളത്തില്‍ നൂറുകോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായി മാറിയത് വളരെ പെട്ടെന്നാണ്. ബോക്‌സോഫീസില്‍ 125 കോടിയിലധികം ലാഭമുണ്ടാക്കിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്.

പുലിമുരുകനിലെ ഫോട്ടോസിനായി

English summary
The Telugu version of Puli Murugan is all set to have a massive release, on December 2. Reportedly, Manyam Puli has been slated to release in more than 350 screens, all over Andra Pradesh and Telangana.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam