»   » പുലിമുരുകനും ജോപ്പനും കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന്, 12 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

പുലിമുരുകനും ജോപ്പനും കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന്, 12 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഒക്ടോബര്‍ ഏഴിനാണ് പുലിമുരുകനും തോപ്പില്‍ ജോപ്പനും തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണമാണ് രണ്ടു ചിത്രങ്ങള്‍ക്കും ലഭിച്ചു വരുന്നത്. ഇതുവരെ 50 കോടിയാണ് പുലിമുരുകന്‍ ബോക്‌സോഫീസില്‍ നേടിയിരിക്കുന്നത്. പത്തു കോടിയാണ് തോപ്പില്‍ ജോപ്പന്റെ കളക്ഷന്‍.

ഇപ്പോഴിതാ രണ്ടു ചിത്രങ്ങളും കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നു. 12 ദിവസത്തെ കളക്ഷനാണ് പുറത്ത് വിട്ടിരിക്കുന്നത്. തുടര്‍ന്ന് വായിക്കൂ..


ഒന്നര കോടി

ആറു മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നായി 12 ദിവസംകൊണ്ട് ഒന്നര കോടിയിലേറെയാണ് പുലിമുരുകന്‍ ബോക്‌സോഫീസില്‍ നേടിയത്.


തോപ്പില്‍ ജോപ്പന്

തോപ്പില്‍ ജോപ്പന് 60 ലക്ഷത്തിന് മുകളിലാണ് പന്ത്രണ്ട് ദിവസംകൊണ്ട് ലഭിച്ചത്.


കൊച്ചിയില്‍ 35 സ്‌ക്രീനുകള്‍

കൊച്ചിയില്‍ 35 മള്‍ട്ടിപ്ലക്‌സ് സ്‌ക്രീനുകളിലാണ് പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തിയത്.


ജോപ്പന്‍-17 സക്രീനുകള്‍

കൊച്ചിയിലെ 17 മള്‍ട്ടിപ്ലക്‌സ് സ്‌ക്രീനുകളിലാണ് തോപ്പില്‍ ജോപ്പന്‍ പ്രദര്‍ശനത്തിനെത്തിയത്.പുലിമുരുകനിലെ ഫോട്ടോസിനായി

English summary
Pulimurugan,Thoppil Joppan kochi Multiplex box office collection.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam