»   » സര്‍വ്വകാല റെക്കോര്‍ഡ്; പുലിമുരുകന്‍ ട്രെയിലര്‍ 24 മണിക്കൂറിനുള്ളില്‍ കണ്ടത് 5.91 ലക്ഷം പേര്‍ !!

സര്‍വ്വകാല റെക്കോര്‍ഡ്; പുലിമുരുകന്‍ ട്രെയിലര്‍ 24 മണിക്കൂറിനുള്ളില്‍ കണ്ടത് 5.91 ലക്ഷം പേര്‍ !!

By: Pratheeksha
Subscribe to Filmibeat Malayalam

മലയാളത്തിലെ സര്‍വ്വകാല റെക്കോര്‍ഡും തകര്‍ത്തിരിക്കുകയാണ് മോഹന്‍ലാല്‍ നായകനാവുന്ന പുലിമുരുഗന്റെ ട്രെയിലര്‍. ട്രെയിലര്‍ പുറത്തിറങ്ങി 24 മണിക്കൂറിനുളളില്‍ കണ്ടത് 5.91 ലക്ഷം പേരാണ് .

യുട്യൂബ് ട്രെന്‍ഡിങ് വീഡിയോയില്‍ ആറാമതെത്തിനില്‍ക്കുന്ന പുലിമുരുകന്‍ ട്രെയിലര്‍ സപ്തംബര്‍ പത്തിനു വൈകിട്ടാണ് റിലീസ് ചെയ്തത്. എന്തുകൊണ്ടാണ് പുലിമുരുകന്റെ ട്രെയിലര്‍ ഇത്രയേറെ പേര്‍ കാണുന്നത്...

ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്ന രംഗങ്ങള്‍

മോഹന്‍ലാലിന്റെ ഒട്ടേറെ സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് ട്രെയിലര്‍. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന രംഗങ്ങളാണ് ഇതിലുളളത്.

സംഭാഷണമില്ല

1.42 മിനിറ്റ് ദൈര്‍ഘ്യമുളള ,സംഭാഷണം ഉള്‍പ്പെടുത്താത്ത ട്രെയിലറാണ് പുറത്തിറക്കിയത്.

മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം

മലയാള സിനിമയിലെ ഇതുവരെയുളള റെക്കോര്‍ഡുകള്‍ ഭേദിച്ച് ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് പുലിമുരുകന്‍. 25 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്.

പുള്ളിപ്പുലിയുമായുള്ള സംഘട്ടനം

ചിത്രത്തില്‍ പുള്ളിപ്പുലിയുമായുളള സംഘട്ടനരംഗങ്ങളുളളത് നേരത്തെ ചര്‍ച്ചയായിരുന്നു.

ട്രെയ്‌ലര്‍ രണ്ടാം ദിവസം കണ്ടത്

ട്രെയ്‌ലര്‍ റിലീസ് ചെയ്തു രണ്ടാം ദിവസത്തിലേക്കു കടന്നപ്പോള്‍ 729,439 പേരാണ് കണ്ടത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകു പാടമാണ്. ഒക്ടോബര്‍ ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

English summary
Pulimurugan trailer is all set to create a new record
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam