»   » ദൃശ്യത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ മറികടന്ന് പുലിമുരുകന്‍ ..

ദൃശ്യത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ മറികടന്ന് പുലിമുരുകന്‍ ..

By: Pratheeksha
Subscribe to Filmibeat Malayalam

മലയാളത്തില്‍ ചരിത്രം കുറിച്ച സിനിമയായിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. എന്നാല്‍ മറ്റൊരു മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ ദൃശ്യത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ്.

ചിത്രം 25 ാം ദിവസത്തിലേക്കു കടക്കുമ്പോള്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നറിയാന്‍ തുടര്‍ന്നു വായിക്കൂ...

ആദ്യ രണ്ടാ്‌ഴ്ച്ച കൊണ്ട് പുലിമുരുകന്‍ നേടിയത്

ആദ്യ രണ്ടാഴ്ച്ചക്കുള്ളില്‍ തന്നെ പുലിമുരുകന്റെ നേടിയത് 60 കോടിയാണ്. ഒരാഴ്ച്ചകൊണ്ട് ചിത്രം 25 കോടി നേടിയിരുന്നു

ദൃശ്യത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍

ദൃശ്യത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ 68.15 കോടിയാണ്. പുലിമുരുകന്‍ 23 ദിവസം കൊണ്ട് ഈ റെക്കോര്‍ഡ് ബ്രേക്ക് ചെയ്തു കഴിഞ്ഞു. ആദ്യ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നാലു കോടിയിലധികമാണ് ചിത്രത്തിന്റെ കളക്ഷന്‍.

പുലിമുരുകന്റെ ഇതുവരെയുള്ള കളക്ഷന്‍

പുലിമുരുകന്റെ ഇതുവരെയുളള ബോക്‌സ് ഓഫീസ് കളക്ഷന്‍ 75 കോടിയാണ്. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുളള ഒരു വിജയം. റിലീസ് ചെയ്ത് 14 ദിവങ്ങള്‍കൊണ്ട് 10,000 ഷോകള്‍ തികച്ചതാണ് പുലിമുരുകന്റെ മറ്റൊരു റെക്കോര്‍ഡ്. നിലവിലെ പ്രകടനം തുടരുകയാണെങ്കില്‍ ഒരു മാസം കൊണ്ട് ചിത്രം 100 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രം വിദേശത്തു റിലീസ് ചെയ്യും

ഗള്‍ഫിലും യുകെയിലും 11 യൂറോപ്യന്‍ രാജ്യങ്ങളിലും പുലിമുരുകന്‍ ഈയാഴ്ച്ച പ്രദര്‍ശനത്തിനെത്തുകയാണ്. നവംബര്‍ മൂന്നിനാണ് ഗള്‍ഫ് റിലീസ്.

English summary
pulimurukan became all time highest collection movie in malayalam film industry
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam