പുലിമുരുകന്റെ വ്യാജന്‍ പ്രചരിപ്പിച്ച അഞ്ചു പേര്‍ പിടിയില്‍
മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന്റെ വ്യാജന്‍ പ്രചരിപ്പിച്ച അഞ്ചു പേര്‍ അറസ്റ്റില്‍.
മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന്റെ വ്യാജന്‍ പ്രചരിപ്പിച്ച അഞ്ചു പേര്‍ അറസ്റ്റില്‍. കേരളത്തില്‍ നിന്നും ചെന്നൈയിലെത്തുന്ന ട്രെയിനുകളില്‍ പുലിമുരുകന്റെ വ്യാജ സിഡി വില്‍പ്പന നടത്തിയതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
40 മുതല്‍ 50 രൂപവരെ ഈടാക്കിയാണ് ഇവര്‍ സിഡി വില്‍പ്പന നടത്തിയിരുന്നത്. ചിത്രം എവിടെ നിന്നാണ് ഇന്റര്‍നെറ്റിലെത്തിച്ചതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ദുബായിലും ശ്രീലങ്കയിലും റജിസ്ട്രര്‍ ചെയ്ത സൈറ്റുകളിലായിരുന്നു ചിത്രം ആദ്യം അപ്ലോഡ് ചെയ്തിരുന്നത്.



Click it and Unblock the Notifications











