»   » പുലിമുരുകനല്ല, തെലുങ്കു നാട്ടില്‍ മന്യം പുലിയെത്തി; റിലീസ് ചെയ്തത് 350 ലധികം തിയേറ്ററുകളില്‍

പുലിമുരുകനല്ല, തെലുങ്കു നാട്ടില്‍ മന്യം പുലിയെത്തി; റിലീസ് ചെയ്തത് 350 ലധികം തിയേറ്ററുകളില്‍

By: Pratheeksha
Subscribe to Filmibeat Malayalam

മനമന്ത, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാ പ്രേക്ഷകര്‍ക്ക് മോഹന്‍ലാല്‍ പരിചിതനായിക്കഴിഞ്ഞു. മലയാള സിനിമാ ചരിത്രത്തില്‍ എല്ലാ റെക്കോര്‍ഡുകളും പിന്നിട്ട പുലിമുരുകന്റെ തെലുങ്ക് മൊഴിമാറ്റ ചിത്രം മന്യംപുലിയിലൂടെ മോഹന്‍ലാല്‍ വീണ്ടും തെലുങ്ക് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിരിക്കുകയാണ്.

മലയാളത്തിലെ വിജയം തെലുങ്കിലും ആവര്‍ത്തിക്കുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. തെലുങ്കിലും കോടികള്‍ ചിലവഴിച്ചുള്ള പ്രചരണമാണ് റിലീസിനു മുന്‍പ് നടത്തിയത്.

പുലിമുരുകനല്ല തെലുങ്കില്‍ മന്യം പുലി

തെലുങ്കില്‍ പുലിമുരുകനല്ല മന്യം പുലിയെന്നാണ് ചിത്രത്തിന്റ പേര്. മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേരിനും മാറ്റമുണ്ട്. മലയാളത്തില്‍ ലാല്‍ മുരുകനായി സ്‌ക്രീനിലെത്തിയപ്പോള്‍ തെലുങ്കില്‍ ലാലിന്റെ പേര് കുമാര്‍ എന്നാണ്.

മോഹന്‍ലാല്‍ തന്നെയാണ് ഡബ്ബിങ് നിര്‍വ്വഹിച്ചിരിക്കുന്നത്

മന്യം പുലിയില്‍ മോഹന്‍ലാല്‍ തന്നെയാണ് ഡബ്ബിങ് നിര്‍വ്വഹിച്ചിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ പ്രത്യേകത. ആദ്യ തെലുങ്ക് ചിത്രം മനമന്തയിലും ലാല്‍ തന്നെയാണ് ഡബ്ബ് ചെയ്തിരുന്നത്. ജനതാഗാരേജില്‍ ലാലിനുവേണ്ടി ഡബ്ബിങ് നിര്‍വ്വഹിച്ചത് മറ്റൊരാളായിരുന്നു.

പീറ്റര്‍ഹെയിനിന്റെ ആക്ഷന്‍

പുലിമുരുകന്‍ ഏറെ ആകര്‍ഷിക്കപ്പെട്ടതിന്റെ ഒരു കാരണം പീറ്റര്‍ ഹെയിനിന്റെ ആക്ഷന്‍ കോറിയോഗ്രഫിയായിരുന്നു. തെലുങ്കു പ്രേക്ഷകരും ഈ രംഗങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ്. ഇത് മന്യം പുലിയുടെയും വിജയത്തിനു കാരണമാവുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. വിജയ് ആന്‍ണി ചിത്രം ബെത്തലുഡുവാണ് മന്യംപുലിയുടെ മുഖ്യ എതിരാളി.

കോടികള്‍ ചിലവഴിച്ചുള്ള പ്രചരണം

കേരളത്തില്‍ പുലിമുരുകന്‍ റിലീസ് ചെയ്തതിനു സമാനമായി തെലുങ്കിലും കോടികളാണ് ചിത്രത്തിന്റെ പ്രചരണത്തിനായി ചിലവഴിച്ചിരിക്കുന്നത്. 125 കോടി ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചിത്രം തെലുങ്ക് ബോക്‌സോഫീസ് കണക്കുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ 150 കോടി കടക്കുമെന്നാണ് പ്രതീക്ഷ. സരസ്വതി ഫിലിംസും ടോമിച്ചന്‍ മുളകുപ്പാടവും ചേര്‍ന്നാണ് മന്യം പുലി തിയറ്ററുകളിലെത്തിക്കുന്നത്.

പുലിമുരുകനിലെ ഫോട്ടോസിനായി

English summary
pulimurukan telugu dubbed version releases around more than 350 theatres
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam