»   » പുള്ളിക്കാരന്‍ ശരിക്കും സ്റ്റാര്‍ ആയോ... കേരളത്തില്‍ നിന്ന് ആകെ നേടിയ കലക്ഷന്‍?

പുള്ളിക്കാരന്‍ ശരിക്കും സ്റ്റാര്‍ ആയോ... കേരളത്തില്‍ നിന്ന് ആകെ നേടിയ കലക്ഷന്‍?

Posted By: Rohini
Subscribe to Filmibeat Malayalam

ഓണം ആഘോഷത്തിന്റെ ഭാഗമായിട്ടാണ് മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രം തിയേറ്ററിലെത്തിയത്. ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിച്ചത്.

നടിയെ പിന്തുണച്ചുകൊണ്ടുള്ള സിദ്ധിഖിന്റെ പോസ്റ്റിന് മുട്ടന്‍ തെറി, മലരും 'പൂ'വും

ഓണാഘോഷത്തിന് പിന്നാലെ നവരാത്രി പൂജയും വന്നതോടെ സിനിമകള്‍ വീണ്ടുമെത്തി. അതുകൊണ്ടു തന്നെ പുള്ളിക്കാരന് ശക്തമായ മത്സരമാണ് നേരിടേണ്ടി വന്നത്. ചിത്രത്തിന് കേരളത്തില്‍ നിന്ന് ആകെ ലഭിച്ച കലക്ഷന്‍ എത്രയാണെന്ന് അറിയണ്ടേ...

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റ്, രാമലീല ആറ് ദിവസത്തെ കലക്ഷന്‍!!

ഓട്ടം നിര്‍ത്തി

സെപ്റ്റംബര്‍ ഒന്നിനാണ് പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രം റിലീസ് ചെയ്തത്. കേരളത്തിലെ എ ക്ലാസ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഓട്ടം നിര്‍ത്തി.

നല്ല തുടക്കം

നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിനൊപ്പം മത്സരിച്ചാണ് പുള്ളിക്കാരന്‍ എത്തിയത്. മികച്ചൊരു തുടക്കം തന്നെ ചിത്രത്തിന് ലഭിച്ചു. ആദ്യ വീക്കെന്റില്‍ നാല് കോടിയാണ് ചിത്രം നേടിയത്.

പത്ത് കോടി

ശരാശരി വിജയത്തോടെയാണ് പുള്ളിക്കാരന്‍ മുന്നേറിയത്. പത്ത് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് പത്ത് കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി.

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍

എന്നാല്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ പുള്ളിക്കാരന് അധികം സ്റ്റാറാകാന്‍ കഴിഞ്ഞില്ല. നാല്‍പത് ലക്ഷത്തില്‍ താഴെ മാത്രമാണ് ചിത്രത്തിന് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ആകെ ലഭിച്ചത്.

ആകെ കലക്ഷന്‍

ശരാശരിയ്ക്കും മുകളില്‍ വിജയം ചിത്രത്തിന് കിട്ടി എന്നാണ് ട്രേഡ് അനലൈസ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രം പുള്ളിക്കാരന്‍ 13.76 കോടി രൂപ നേടി. പല പ്രധാന തിയേറ്ററുകളില്‍ നിന്നും ചിത്രം എടുത്തുമാറ്റി.

പുള്ളിക്കാരന്‍ ഹിറ്റാണ്

പുതിയ റെക്കോഡുകളോ ചരിത്രമോ ഒന്നും സൃഷ്ടിക്കാന്‍ പുള്ളിക്കാരന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ചിത്രം നിര്‍മാതാവിന് നഷ്ടമുണ്ടാക്കിയിട്ടില്ല എന്ന് മാത്രമല്ല, മോശമല്ലാത്ത ബോക്‌സോഫീസ് കലക്ഷന്‍ നേടുകയും ചെയ്തു.

English summary
Pullikkaran Staraa Box Office: Total Kerala Collections

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam