»   » മമ്മുക്കയുടെ 'രാജകുമാരനെ' കാണാന്‍ പോവുന്നവര്‍ ഇതും കൂടി ഒന്നു വായിച്ചിട്ട് പോയിക്കോളു! നഷ്ടം വരില്ല!

മമ്മുക്കയുടെ 'രാജകുമാരനെ' കാണാന്‍ പോവുന്നവര്‍ ഇതും കൂടി ഒന്നു വായിച്ചിട്ട് പോയിക്കോളു! നഷ്ടം വരില്ല!

Posted By: Teresa John
Subscribe to Filmibeat Malayalam
Watch This Video Before You Watch Pullikkaran Staraa

ഓണത്തിന് കേരളത്തിലെ തിയറ്ററുകള്‍ നിറയെ സിനിമകളുടെ ചാകരയാണ്. ആരുടെ സിനിമ കാണാന്‍ പോവും എന്ന ആശയ കുഴപ്പം ഉണ്ടാക്കിയിട്ടാണ് പ്രമുഖ താരങ്ങളുടെ സിനിമകളെല്ലാം പുറത്തെത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 1, ഇന്നാണ് മുന്ന് സിനിമകള്‍ ഒരുമിച്ച് റിലീസ് ചെയ്തിരിക്കുന്നത്. അക്കൂട്ടത്തില്‍ മമ്മുട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.

ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മുട്ടി അധ്യാപകന്റെ വേഷത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ശ്യംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്നസെന്റും ദിലീഷ് പോത്തനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം കാണുന്നതിന് മുമ്പ് സിനിമയെ കുറിച്ചുള്ള ഈ അഞ്ച് കാര്യങ്ങള്‍ കൂടി മനസിലാക്കിക്കോളു..

പുള്ളിക്കാരന്‍ സ്റ്റാറാ

ശ്യാംധര്‍ സംവിധാനം ചെയ്ത് മമ്മുട്ടി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് പുള്ളിക്കാരന്‍ സ്റ്റാറാ. മലയാളത്തിലെ മറ്റ് രണ്ട് സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയ്‌ക്കൊപ്പം പുള്ളിക്കാരന്‍ സ്റ്റാറാപുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവും ഇന്ന് മുതല്‍ തിയറ്ററുകൡ പ്രദര്‍ശനം നടത്തുകയാണ്.

ഇടുക്കിക്കാരനായി മമ്മുട്ടി

പുള്ളിക്കാരന്‍ സ്റ്റാറായില്‍ മമ്മുട്ടി ഇടുക്കിക്കാരനായിട്ടാണ് അഭിനയിക്കുന്നത്. ഇടുക്കിയില്‍ നിന്നും കൊച്ചിയിലെത്തുന്ന ടീച്ചര്‍സ് ട്രെയിനിയായ രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്. ലൗഡ് സ്പീക്കര്‍ എന്ന സിനിമയിലെ മമ്മുട്ടി കഥാപാത്രത്തെ ഓര്‍മ്മിക്കുന്ന തരത്തിലായിരിക്കും രാജകുമാരനും എന്നാണ് പറയുന്നത്.

പാട്ടുകള്‍

ചിത്രത്തിലെ പാട്ടുകളെല്ലാം സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. എം ജയചന്ദ്രനാണ് ചിത്രത്തിലേക്കുള്ള നാല് പാട്ടുകള്‍ കംപോസ് ചെയ്തിരിക്കുന്നത്.

ശ്രേയയും വിജയ് യേശുദാസും

ചിത്രത്തില്‍ നിന്നും പുറത്ത് വന്ന പാട്ടുകളില്‍ ശ്രദ്ധിക്കപ്പെട്ടത് 'ടാപ് ടാപ്' എന്ന് തുടങ്ങുന്ന പാട്ട് ശ്രേയ ജയദീപാണ് പാടിയിരിക്കുന്നത് ഒപ്പം 'ഒരു കാവളം പൈങ്കിളി ' എന്ന പാട്ട് വിജയ് യേശുദാസുമായിരുന്നു പാടിയിരുന്നത്.

ആശ ശരതും മമ്മുട്ടിയും

ആശ ശരത് മമ്മുട്ടി കൂട്ടുകെട്ടില്‍ പിറക്കുന്ന മറ്റൊരു സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ച കുടുംബ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ ടീച്ചറിന്റെ വേഷത്തിലാണ് ആശ ശരത് അഭിനയിക്കുന്നത്.

ദീപതി സതി

മിസ് കേരളയായിരുന്ന നടി ദീപ്തി സതി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്. ലാല്‍ ജോസ് ചിത്രം നീനയിലായിരുന്നു ദീപ്തി ആദ്യമായി അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ മഞ്ജിമ എന്ന കഥാപാത്രത്തെയാണ് ദീപ്തി അവതരിപ്പിക്കുന്നത്.

ഗോപി സുന്ദര്‍

ചിത്രത്തിന് വേണ്ടി പശ്ചാതല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. സിനിമയുടെ ഓരോ നിമിഷവും പ്രേക്ഷകരുടെ ഹൃദയത്തിലേക്കെത്തിക്കുന്നതിനായി ഗോപി സുന്ദറിന്റെ സംഗീതത്തിന് കഴിയുമെന്നാണ് പറയുന്നത്.

English summary
Pullikkaran Staraa: Five reasons to watch the Mammootty - Syam Dhar movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam