»   » മമ്മുട്ടിയോട് ജീവിതം ആസ്വദിക്കാനുള്ളതാണ് അടക്കിവയ്ക്കല്‍ ആത്മഹത്യയാണെന്ന് ദിലീഷ് പോത്തന്‍!

മമ്മുട്ടിയോട് ജീവിതം ആസ്വദിക്കാനുള്ളതാണ് അടക്കിവയ്ക്കല്‍ ആത്മഹത്യയാണെന്ന് ദിലീഷ് പോത്തന്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

മമ്മുട്ടിയും ശ്യാംധറും ഒന്നിക്കുന്ന പുള്ളിക്കാരന്‍ സ്റ്റാറാ ഓണത്തിന് തിയറ്ററുകളിലേക്കെത്തുകയാണ്. അതിനിടെ സിനിമയുടെ വ്യത്യസ്തമായ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. സാധാരണ സിനിമയെ കുറിച്ചുള്ള കാര്യങ്ങളെല്ലാം വ്യക്തമാക്കി കൊണ്ടാണ് പോസ്റ്റര്‍ തയ്യാറാക്കാറുള്ളതെങ്കിലും അതിനൊപ്പം ഇത്തവണ ട്രോള്‍ രൂപത്തിലാണ് സിനിമയുടെ പോസ്റ്റര്‍ വന്നിരിക്കുന്നത്.

ആലില വയറും ഒറ്റകാല്‍ തപസും പൂജ ബത്രയുടെ സാഹസികത നിറഞ്ഞ യോഗ കിടിലന്‍! ചിത്രങ്ങള്‍ വൈറല്‍!!!

മമ്മുട്ടി തന്നെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലുടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. മമ്മുട്ടിയ്‌ക്കൊപ്പം ഇന്നസെന്റും ദിലീഷ് പോത്തനും പോസ്റ്ററിലുണ്ട്. ജീവിതം ആസ്വദിക്കാലാണെന്നും അടക്കിവയ്ക്കല്‍ ആത്മഹത്യയാണെന്നുമാണ് മൂവരും കൂടിയിരുന്ന് സംസാരിക്കുന്നതാണ് പോസ്റ്ററിലുള്ളത്. ഇതോടെ സിനിമ പറയാനുദ്ദേശിക്കുന്ന കാര്യങ്ങളെന്താണെന്നുള്ള കാര്യം വ്യക്തമായിരിക്കുകയാണ്.

പുള്ളിക്കാരന്‍ സ്റ്റാറാ


ഏറെ പേരുകള്‍ കണ്ടെത്തിയതിന് ശേഷമാണ് മമ്മുട്ടി ശ്യാംധര്‍ ചിത്രത്തിന് പുള്ളിക്കാരന്‍ സ്റ്റാറാ എന്ന പേര് കൊടുത്തിരിക്കുന്നത്. സെവന്‍ത് ഡേ എന്ന ചിത്രത്തിന് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന സിനിമ.

പുതിയ പോസ്റ്റര്‍


ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇന്ന് പുറത്തിറക്കിയിരിക്കുകയാണ്. മമ്മുട്ടി ഫേസ്ബുക്ക് പേജിലുടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. മമ്മുട്ടിയ്‌ക്കൊപ്പം ദിലീഷ് പോത്തന്‍, ഇന്നസെന്റ് എന്നിവരാണ് പോസ്റ്ററിലുള്ളത്.

കെ രാജകുമാരന്‍

കോളേജ് പശ്ചാതലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇടുക്കിക്കാരനായ കെ രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്. മുമ്പ് ടീച്ചര്‍മാരുടെ വേഷത്തില്‍ മമ്മുട്ടി അഭിനയിച്ചിരുന്നെങ്കിലും അതില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമായിരിക്കും പുതിയ സിനിമയില്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഓണത്തിന് തിയറ്ററുകളിലേക്ക്


സിനിമ ഓണത്തിന് തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. അതേ സമയം മോഹന്‍ലാല്‍ നായകനായി കോളേജ് പശ്ചാതലത്തിലൊരുങ്ങുന്ന വെളിപാടിന്റെ പുസ്തകം എന്ന സിനിമയും ഓണത്തിന് തിയറ്ററുകളിലെത്തും.

പ്രധാന കഥാപാത്രങ്ങള്‍

മമ്മുട്ടി നായകനാവുന്ന ചിത്രത്തില്‍ ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാര്‍. അവര്‍ക്കൊപ്പം ഇന്നസെന്റ്, ഹരീഷ് പെരുമണ്ണ, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സോഹന്‍ സീനുലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്.

മറ്റൊരു പോസ്റ്റര്‍

കഴിഞ്ഞ ദിവസവും ചിത്രത്തിന്റെ മറ്റൊരു പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. മമ്മുട്ടിയുടെ ചിത്രത്തിലെ ലുക്ക് ഒന്ന് കൂടി വ്യക്തമാക്കുന്ന വസ്ത്രത്തിലായിരുന്നു പോസ്റ്റര്‍. കുട്ടികള്‍ക്ക് ക്ലാസ് എടുത്ത് കൊടുക്കുന്ന അധ്യാപകനായിട്ടായിരുന്നു മമ്മുട്ടിയുടെ ലുക്ക്.

സിനിമയുടെ പേര്

ചിത്രം ആദ്യം മുതല്‍ വാര്‍ത്തിയില്‍ നിറഞ്ഞിരുന്നത് ചിത്രത്തിന്റെ പേര് സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ കൊണ്ടായിരുന്നു. ആദ്യം ലളിതം സുന്ദരം, അയാള്‍ സ്റ്റാറാ എന്നീ പേരുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അതൊന്നും വ്യക്തമായിരുന്നില്ല. ശേഷം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന പേരാണ് ചിത്രത്തിന് വേണ്ടി തിരഞ്ഞെടുത്തിരുന്നത്.

English summary
Pullikkaran Staraa: Mammootty Reveals An Interesting Poster!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam