»   » മമ്മുക്കയുടെ വേഷം ഇതെന്താ നൈറ്റിയാണോ? പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലെ പോസ്റ്റര്‍ പുറത്ത്!!!

മമ്മുക്കയുടെ വേഷം ഇതെന്താ നൈറ്റിയാണോ? പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലെ പോസ്റ്റര്‍ പുറത്ത്!!!

Posted By: Teressa John
Subscribe to Filmibeat Malayalam

ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് ശേഷം മമ്മുട്ടിയും മോഹന്‍ലാലും കോളേജ് പ്രൊഫസര്‍മാരുടെ വേഷത്തിലെത്തുന്ന ചിത്രങ്ങള്‍ ഓണത്തിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. മമ്മുട്ടി ശ്യാംധര്‍ കൂട്ട് കെട്ടില്‍ നിര്‍മ്മിച്ച പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്.

സിനിമ കാണാന്‍ പോവുന്നവര്‍ സൂക്ഷിച്ചോ! ചിമ്പുവിന്റെ പുതിയ സിനിമയില്‍ പാട്ടുമില്ല, ഇടവേളയുമില്ല !!

മമ്മുട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലുടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്. ക്ലാസില്‍ കുട്ടികള്‍ക്ക് ക്ലാസ് എടുത്ത് കൊടുക്കുന്ന അധ്യാപകന്റെ ലുക്കിലാണ് പോസ്റ്ററിലെ മമ്മുട്ടിയുള്ളത്. മെഗാസ്റ്റാറിന്റെ വേഷവും വ്യത്യസ്തമായിരിക്കുകയാണ്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ ഇതാണ്.

പോസ്റ്റര്‍ പുറത്ത്

സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. മമ്മുട്ടി തന്നെ ഫേസ്ബുക്കിലുടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ക്ലാസില്‍ കുട്ടികള്‍ക്ക് ക്ലാസ് എടുത്ത് കൊടുക്കുന്ന അധ്യാപകന്റെ വ്യത്യസ്ത ലുക്കിലാണ് പുറത്ത് വന്ന പോസ്റ്ററില്‍ മമ്മുട്ടിയുള്ളത്.

മമ്മുട്ടിയുടെ വേഷം

ചിത്രത്തിലെ മമ്മുട്ടിയുടെ വേഷത്തിനും പ്രത്യേകതയുണ്ട്. ഇപ്പോള്‍ പുറത്ത് വന്ന ലുക്കില്‍ മള്‍ട്ടി കളറില്‍ നീളമുള്ള കുര്‍ത്ത പോലത്തെ വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്.

ഓണത്തിന് തിയറ്ററുകളിലേക്ക്


'പുള്ളിക്കാരന്‍ സ്റ്റാറാ' ഓണത്തിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താനുള്ള തയ്യാറെടുപ്പുകളിലാണ്. അതേ സമയം മോഹന്‍ലാലിന്റെ വെളിപ്പാടിന്റെ പുസ്തകം എന്ന സിനിമയും ഓണത്തിന് തിയറ്ററുകളില്‍ എത്തും.

കോളേജ് പശ്ചാതലം


മലയാളത്തിന്റെ താരരാജക്കന്മാരെ കോളേജ് പ്രൊഫസര്‍മാരാക്കി തിയറ്ററുകളില്‍ എത്തുന്ന രണ്ട് ചിത്രങ്ങളും വലിയൊരു മത്സരമാണ് ഒരുക്കയിരിക്കുന്നത്. ഇരു ചിത്രങ്ങള്‍ക്കും വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകന്മാര്‍.

ഇടിക്കുളയും രാജകുമാരനും ഞെട്ടിക്കുമോ?

വെളിപാടിന്റെ പുസ്തകം എന്ന സിനിമയില്‍ മോഹന്‍ലാല്‍ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ പേര് കെ രാജകുമാരന്‍ എന്നുമാണ്. ആരാണ് പ്രേക്ഷകരെ ഞെട്ടിക്കാന്‍ പോവുന്നതെന്ന് കാത്തിരുന്ന് കാണം.

പ്രധാന കഥാപാത്രങ്ങള്‍

മമ്മുട്ടി നായകനാവുന്ന ചിത്രത്തില്‍ ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാര്‍. അവര്‍ക്കൊപ്പം ഇന്നസെന്റ്, ഹരീഷ് പെരുമണ്ണ, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സോഹന്‍ സീനുലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്.

പല പേരുകള്‍

ചിത്രത്തിന് വേണ്ടി പല പേരുകളും മുമ്പ് പറഞ്ഞിരുന്നു. ലളിതം സുന്ദരം, അയാള്‍ സ്റ്റാറാ, എന്നീ പേരുകള്‍ക്ക് ശേഷമായിരുന്നു പുള്ളിക്കാരന്‍ സ്റ്റാറാ എന്ന പേര് ചിത്രത്തിനിട്ടിരിക്കുന്നത്.

English summary
Pullikkaran Staraa: Mammootty's First Look Poster Is Out!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam