»   » പുലികളും ആടും ഗാനങ്ങള്‍കൊണ്ട് ശ്രദ്ധ നേടുന്നു

പുലികളും ആടും ഗാനങ്ങള്‍കൊണ്ട് ശ്രദ്ധ നേടുന്നു

Posted By:
Subscribe to Filmibeat Malayalam
Najim Arshad
കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കിയ 'പുള്ളിപ്പുലികളും ആട്ടില്‍ കുട്ടിയും' എന്ന ചിത്രം അതിലെ ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധ നേടുന്നു. വിദ്യാസാഗറിന്റെ സംഗീതത്തിലൊരുങ്ങിയ അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതില്‍ നജീം അര്‍ഷാദും സുജാതയും ചേര്‍ന്ന് ആലപിച്ച 'കൂട്ടി മുട്ടിയ കണ്ണുകള്‍' എന്ന പാട്ട് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു.

ഗാനത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് യുവഗായകന്‍ നജീം അര്‍ഷാദാണ്. വിദ്യാസാഗറിന്റെ കീഴില്‍ ഗാനം ആലപിക്കാന്‍ കഴിഞ്ഞതിന്റേയും സുജാതയുടെ കൂടെ ആദ്യമായി പാടിയ പാട്ട് തന്നെ ഹിറ്റായതിന്റേയും സന്തോഷത്തിലാണ് നജീം.

ലാല്‍ ജോസിന്റെ 'ഡയമഡ് നെക്ലൈസ്' എന്ന ചിത്രമാണ് നജീംമിന്റെ കരിയര്‍ ബ്രേക്ക്. പിന്നീട് തുടര്‍ച്ചയായി ലാലിന്റേ തന്നെ നാലു ചിത്രങ്ങളില്‍ പാടാനുള്ള അവസരവും ഈ യുവഗായകന് കിട്ടി. ഏഷ്യനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ 2007ലാണ് നജീം പിന്നണി ഗാന രംഗത്തേക്ക് കടന്നു വരുന്നത്. മേജര്‍ രവിയുടെ 'മിഷന്‍ 90 ഡെയ്‌സ്' എന്ന ചിത്രത്തില്‍ 'മിഴിനീര്‍' എന്ന ഗാനത്തിലൂടെ സിനിമയ്ക്ക് വേണ്ടി പാടിത്തുടങ്ങിയ നജീം പിന്നീട് തമിഴ്, ഹിന്ദി ചിത്രങ്ങള്‍ക്ക് വേണ്ടിയും പാടി.

നജീമിനെയും സുജാതയെയും കൂടാതെ കെഎസ് ചിത്ര, ശങ്കര്‍ മഹാദേവന്‍, അഫ്‌സല്‍ യൂസഫ്, ഫ്രാങ്കോ, വര്‍ഷ രഞ്ജിത്ത് എന്നിവരും പള്ളിപ്പുലികള്‍ക്കും ആട്ടിന്‍ കുട്ടിക്കും വേണ്ടി പാട്ടുകള്‍ പാടിയിട്ടുണ്ട്. റംസാന്‍ റിലീസ് ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കി പ്രദര്‍ശനം തുടരുകയാണ്.

English summary
Lal Jose' Pullippulikalum Attinkuttiyum, in movie highlight is songs.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam