»   » നടിയെ ആക്രമിച്ചതിന്റെ പങ്ക് ദിലീപില്‍ നിന്ന് കാവ്യ മാധവനിലേക്ക്.. എന്താണ് സംഭവിയ്ക്കുന്നത് ?

നടിയെ ആക്രമിച്ചതിന്റെ പങ്ക് ദിലീപില്‍ നിന്ന് കാവ്യ മാധവനിലേക്ക്.. എന്താണ് സംഭവിയ്ക്കുന്നത് ?

By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട കേസ് സിനിമാ കഥകളിലും വിചിത്രമാണ് ഇപ്പോള്‍. പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ ബന്ധങ്ങള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച അന്വേഷണത്തില്‍ നടന്‍ ദിലീപിനെ കുറ്റക്കാരനാക്കാന്‍ ചിലര്‍ ശ്രമിച്ചു. അതിന്റെ പേരില്‍ ഇപ്പോഴും വേട്ടയാടപ്പെടുകയാണ് ദിലീപ്.

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന് എന്താണ് പങ്ക്?? ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തി !!

ഇപ്പോഴിതാ സംഭവത്തില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനിലേക്ക് ചൂണ്ടുവിരല്‍ നീളുന്നു. നടിയെ ആക്രമിച്ച സംഭവത്തിന്റെ തെളിവുകളും ദൃശ്യങ്ങളും കാവ്യയെ ഏല്‍പിച്ചു എന്നാണ് സുനിലിന്റെ പുതിയ വെളിപ്പെടുത്തല്‍.

മെമ്മറി കാര്‍ഡിലുണ്ട്

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലുണ്ടെന്ന് പള്‍സര്‍ സുനി അന്വേഷണ സംഘത്തോടെ വ്യക്തമാക്കി. വാഹനത്തില്‍ വെച്ച് നടിയെ ആക്രമിക്കുന്നതിന്റെയും ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് മെമ്മറി കാര്‍ഡിലുള്ളതെന്നാണ് സുനി പൊലീസിന് മൊഴി നല്‍കിയത്

മെമ്മറി കാര്‍ഡ് എവിടെ

സംഭവ ശേഷം മെമ്മറി കാര്‍ഡ് കാക്കനാടുള്ള ഒരു വ്യാപാരകേന്ദ്രത്തില്‍ നല്‍കിയെന്നും സുനിയുടെ മൊഴിയില്‍ പറയുന്നുണ്ട്. കൂട്ടു പ്രതി വിജീഷാണ് മെമ്മറി കാര്‍ഡ് കൈമാറിയതെന്നും സുനി വ്യക്തമാക്കി. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മെമ്മറി കാര്‍ഡ് കണ്ടെത്തുന്നതിനാണ് ദിലീപിന്റെ ഭാര്യയയും നടിയുമായ കാവ്യ മാധവന്റെ കാക്കനാട് മാവേലിപുരത്തുളള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലും പിന്നീട് വീട്ടിലും പൊലീസ് പരിശോധനയ്‌ക്കെത്തിയത്.

വീട്ടില്‍ അന്വേഷണം

മെമ്മറി കാര്‍ഡ് കണ്ടെത്തുന്നതിനാണ് കാവ്യ മാധവന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. താരത്തിന്റെ വെണ്ണലയിലുള്ള വീട്ടില്‍ ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്കും അഞ്ചുമണിക്കും പരിശോധനയ്ക്ക് എത്തിയെങ്കിലും വീട്ടില്‍ ആളില്ലാത്തതിനാല്‍ പൊലീസ് മടങ്ങുകയായിരുന്നു.

ദിലീപില്‍ നിന്ന് കാവ്യയിലേക്ക്

നടിയെ ആക്രമിച്ച കേസ് ഇപ്പോള്‍ ദിലീപില്‍ നിന്ന് കാവ്യയിലേക്ക് നീളുകയാണ്. തുടക്കം മുതല്‍ കേസില്‍ വേട്ടയാടപ്പെടുകയാണ് ദിലീപ്. വ്യക്തിപരമായും ഔദ്യോഗികപരമായും ഈ കേസ് ഏറ്റവും ബാധിച്ചത് ദിലീപിനെയാണ്. ദിലീപിന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥമാണിപ്പോഴുള്ളത്. ഈ കേസ് കാരണം രാമലീല എന്ന പുതിയ ചിത്രത്തിന്റെ റിലീസ് പോലും മാറ്റി വയ്‌ക്കേണ്ടി വന്നു.

ആ സ്ത്രീ കാവ്യയോ

സംഭവത്തിന് ശേഷം നടി നല്‍കിയ മൊഴിയില്‍ ഒരു സ്ത്രീയുടെ പേര് പറഞ്ഞ് കേട്ടിരുന്നു. ആക്രമിയ്ക്കുന്നതിനിടെ ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയത് എന്ന് ആക്രമികള്‍ പറഞ്ഞതായാണ് മൊഴി. ആ സ്ത്രീ ആരാണെന്നത് സംബന്ധിച്ച ഒരു വിവരവും ഇതുവരെ പുറത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആ സ്ത്രീ കാവ്യയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്.

കാവ്യയും നടിയും

കാവ്യയും ആക്രമിയ്ക്കപ്പെട്ട നടിയും ഒരു കാലത്ത് നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ദിലീപുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന് മനസ്സിലാക്കിയതോടെ ഭാവനയുമായി തെറ്റിപ്പിരിയുകയായിരുന്നുവത്രെ. ദിലീപ് - കാവ്യ ബന്ധം മഞ്ജുവിന് ഒറ്റുകൊടുത്തത് ആക്രമിയ്ക്കപ്പെട്ട നടിയണെന്ന ഗോസിപ്പും പ്രചരിച്ചിരുന്നു.

English summary
Pulsar Suni made new revelation on Memmory card in which the visuals of actress kept

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam