»   » പൂനം പാണ്ഡേയും നോ പാന്റി ഡേ ആഘോഷവും

പൂനം പാണ്ഡേയും നോ പാന്റി ഡേ ആഘോഷവും

Posted By:
Subscribe to Filmibeat Malayalam

മുംബൈ: നോ പാന്റി ഡേ എന്ന് കേട്ടതേയുള്ളൂ, ഉടന്‍തന്നെ വിവാദനായിക പൂനം പാണ്ഡേ അതില്‍ ചാടിവീണു. പൂനം പാണ്ഡേ അങ്ങിനെയാണ്. ചൂടുള്ള എന്ത് കണ്ടാലും അപ്പോള്‍ത്തന്നെ അതില്‍ക്കയറിപ്പിടിക്കും. എന്നിട്ട് ട്വിറ്ററില്‍ ചൂടോടെ ഒരു പടവും. ഇത്തവണയും പൂനം തന്റെ പതിവ് തെറ്റിച്ചില്ല.

ജൂണ്‍ 22 ന് നോ പാന്റി ഡേയാണ് എന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയാണ് പൂനം അറിഞ്ഞത്. ഉടനെ തന്നെ അത് ട്വീറ്റ് ചെയ്യുകയും ചെയ്തു. നശയുടെ സെറ്റില്‍ വെച്ചായിരിക്കും തന്റെ നോ പാന്റി ഡേ ആഘോഷം എന്നൊരു മുന്നറിയിപ്പും താരം നല്‍കിയിരുന്നു. തനിക്കങ്ങനെ പ്രത്യേകിച്ച് ഈ ദിവസം ആഘോഷിക്കേണ്ട കാര്യമൊന്നുമില്ല എന്നൊരു തമാശ ട്വീറ്റും പൂനത്തിന്റെ വകയായി ഉണ്ടായിരുന്നു.

poonam pandey

ട്വിറ്ററിലെ പ്രൊഫൈല്‍ ചിത്രം തന്നെ ആഘോഷത്തിന്റെ ഭാഗമാക്കിയായിരുന്നു ജൂണ്‍ 22 ന് പൂനം പാണ്ഡേയുടെ രംഗപ്രവേശം. ഹാപ്പി നോ പാന്റി ഡേ, ഗുഡ് മോര്‍ണിംഗ് ട്വീറ്റ്ഹാര്‍ട്ട്‌സ് എന്നായിരുന്നു പൂനത്തിന്റെ ആദ്യത്തെ ട്വീറ്റ് തന്നെ.

ബോളിവുഡിലെ തന്റെ ആദ്യചിത്രമായ നഷ റിലീസിംഗിന് ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് സെക്‌സിതാരം. കോളേജ് കുമാരനെ വശീകരിക്കുന്ന സ്ത്രീയായാണ് ചിത്രത്തില്‍ പൂനം വേഷമിടുന്നത്. അമിത് സക്‌സേനയാണ് നഷയുടെ സംവിധായകന്‍. ജൂലൈ 26 ന് ചിത്രം തീയറ്ററുകളിലെത്തും.

അതേസമയം ജൂണ്‍ 22 നോ പാന്റി ഡേയാണ് എന്ന് ഔദ്യോഗികമായ വിശദീകരണങ്ങള്‍ എവിടെയും ലഭ്യമല്ല. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലാണ് ആളുകള്‍ ഈ ദിവസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. അമേരിക്കയിലെ നോ പാന്റ്‌സ് ഡേയെ കളിയാക്കിയാണ് നോ പാന്റീസ് ഡേ ആഘോഷം തുടങ്ങിയതെന്ന് ചിലര്‍ വിശദീകരിക്കുന്നുണ്ട്.

English summary
Poonam Pandey excitedly celebrates no panty day and posted pictures in micro blogging website, twitter. 

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam