»   » എംപി രമ്യയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ്

എംപി രമ്യയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ്

Posted By:
Subscribe to Filmibeat Malayalam

ബാംഗ്ലൂര്‍: പാര്‍ലിമെന്റിലെ പ്രായം കുറഞ്ഞ അംഗമായ ഗ്ലാമര്‍ നായിക രമ്യയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ്. സഞ്ജു വെഡ്‌സ് ഗീത എന്ന റൊമാന്റിക് ചിത്രത്തിലെ അഭിനയമാണ് രമ്യയെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയത്. രാജ്കുമാറിന്റെ മകനും യുവ സൂപ്പര്‍ താരവുമായ പുനീത് രാജ്കുമാറാണ് മികച്ച നടന്‍. ചിത്രം ജാക്കി.

മാണ്ഡ്യയില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റില്‍ ലോക്‌സഭയിലെത്തിയ രമ്യ, വളര്‍ത്തച്ഛന്റെ മറ്റൊരാഗ്രഹം കൂടി സഫലമായി എന്നാണ് അവാര്‍ഡിനോട് പ്രതകരിച്ചത്. മാണ്ഡ്യയിലെ ഉപതിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മുന്‍പാണ് രമ്യയുടെ വളര്‍ത്തച്ഛനായ ആര്‍ ടി നാരായണ്‍ മരണപ്പെട്ടത്.

നേരത്തെ പ്രഖ്യാപിച്ച സംസ്ഥാന അവാര്‍ഡുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെത്തുടര്‍ന്നാണ് 2011 - 12 ലെ അവാര്‍ഡുകള്‍ ഇത്രയും വൈകി വീണ്ടും പ്രഖ്യാപിക്കുന്നത്. അവാര്‍ഡ് വിശേഷങ്ങളിലേക്ക്.

എംപി രമ്യയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ്

10 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനിടെ ഇതാദ്യമായാണ് രമ്യയെ സംസ്ഥാന അവാര്‍ഡ് തേടിയെത്തുന്നത്.

എംപി രമ്യയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ്

ഹിറ്റ് ചിത്രമായ ജാക്കിയാണ് പുനീതിനെ മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനാക്കിയത്.

എംപി രമ്യയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ്

ഗഗനമേ ബാഗീ എന്ന വമ്പന്‍ ഹിറ്റ് പാട്ടാണ് സഞ്ജു വെ്ഡ്‌സ് ഗീതയിലെ ഹൈലൈറ്റ്. ശ്രിങ്കാര കുട്ടിയായിരുന്നു സഞ്ജു വെഡ്‌സ് ഗീതയിലെ നായകന്‍.

എംപി രമ്യയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ്

ദുഖകരമായ ക്ലൈമാക്‌സായിരുന്നെങ്കിലും മനോഹരമായ ഒരു പ്രണയാനുഭവമായിരുന്നു സഞ്ജു വെഡ്‌സ് ഗീത

എംപി രമ്യയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ്

കരിയറില്‍ ആദ്യമായാണ് ഈ ഗ്ലാമര്‍ റാണിയെത്തേടി മികച്ച നടിക്കുള്ള അംഗീകാരം ലഭിക്കുന്നത്.

എംപി രമ്യയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ്

മികച്ച സഹനടിക്കുള്ള അവാര്‍ഡ് ഹിരിഷികയ്ക്കാണ്. ചിത്രം തമസ്സ്.

എംപി രമ്യയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ്

രാഷ്ട്രീയത്തിലേക്കുള്ള ഇക്കൊല്ലത്തെ രണ്ടാമത്തെ അവാര്‍ഡാണിത്. മാണ്ഡ്യ എം എല്‍ എ അംബരിഷിന് ഡോ വിഷ്ണുവര്‍ദ്ധന്‍ അവാര്‍ഡ് ലഭിച്ചു.

English summary
Sandalwood Queen turned MP Ramya has bagged the Best Actress awards for her movie Sanju Weds Geetha.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam