»   » പുണ്യാളന്‍ അഗര്‍ബത്തീസ് ട്രെയ്‌ലര്‍ ലോഞ്ച്

പുണ്യാളന്‍ അഗര്‍ബത്തീസ് ട്രെയ്‌ലര്‍ ലോഞ്ച്

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: ജയസൂര്യ നായകനാകുന്ന രഞ്ജിത് ശങ്കര്‍ ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസിന്റെ ട്രെയ്‌ലര്‍ ലോഞ്ച് 2013 ഒക്ടോബര്‍ 25 ന് നടക്കും. വൈകീട്ട് ഏഴരക്കാണ് ട്രെയ്‌ലര്‍ പുറത്തിക്കുക എന്നാണ് വിവരം.

പുണ്യാളന്റേയും പ്രാഞ്ചിയുടേയും കഥ പറഞ്ഞ തൃശൂര്‍ ഭാഷയില്‍ തന്നെയാണ് പുണ്യാളന്‍ അഗര്‍ബത്തീസും എത്തുക. ഏതേ തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും സിനിമയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

Punyalan Agarbathees

ചന്ദനത്തിരി ഉണ്ടാക്കി വിറ്റ് വലിയ പണക്കാരന്‍ ആകണം എന്നാഗ്രഹിക്കുന്ന ജോയ് താക്കോല്‍ക്കാരന്‍ എന്ന ചെറുപ്പക്കാരന്റെ കഥപറയുന്ന സിനിമയാണിത്. ജോയ് ചന്ദനത്തിരി ഉണ്ടാക്കുന്നത് ആനപ്പിണ്ടം കൊണ്ടാണ്. പക്ഷേ പ്രതിസന്ധി ദേവസ്വം പ്രസിഡന്റിന്റെ രൂപത്തിലാണ് ജോയിയുടെ മുന്നിലെത്തുക.

ദേവസ്വത്തിന്റെ ആനപ്പിണ്ടം കൊണ്ട് പുണ്യാളന്റെ പേരില്‍ ചന്ദനത്തിരി ഉണ്ടാക്കണ്ട എന്ന് ദേവസ്വം പ്രസിഡന്റ് തീരുമാനിക്കുന്നു. ഇതോടെ ബിസിനസ് തകര്‍ന്ന് ഭാര്യയുടെ ചിറകിനടിയില്‍ ഒളിക്കേണ്ട ഗതികേടാകും ജോയിക്ക്.

കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നൈല ഉഷയാണ് പുണ്യാളന്‍ അഗര്‍ബത്തീസിലെ നായിക. ഇന്നസെന്റ്, രചന നാരായണന്‍കുട്ടി, അജു വര്‍ഗ്ഗീസ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി, മോളി ആന്റി റോക്ക്‌സ് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് രഞ്ജിത് ശങ്കര്‍. ജയസൂര്യയും രഞ്ജിത് ശങ്കരും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുജിത് വാസുദേവ് ആണ് ക്യാമറ. സംഗീതം ബിജിബാല്‍

English summary
The film Punyalan Agarbathis' trailor will be launched on 2013 October 25 at 7.30 pm.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam